കാട്ടാന ആക്രമണം, നാളെ ബിജെപി ഹർത്താൽ

Advertisement

കണ്ണൂര്‍.ആറളത്ത് കാട്ടാന അക്രമത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവം,ആറളം പഞ്ചായത്തിൽ നാളെ ബിജെപി ഹർത്താൽ

വന്യജീവികളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം കൊടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
അതേസമയം കണ്ണൂരില്‍ നാളെ (24-2-2025) സര്‍വ കക്ഷി യോഗം ചേരും.

ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ മരിക്കാന്‍ ഇടയായ സംഭവത്തെ തുടര്‍ന്ന് നാളെ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ ഇന്ന്‌ വൈകുന്നേരം ചേര്‍ന്ന കണ്ണൂര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ പങ്കെടുക്കും. വൈകുന്നേരം 3.00 മണിക്ക് ആണ് യോഗം.

ചീഫ് wildlife വാര്‍ഡന് മന്ത്രി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുമായി സംസാരിച്ചു അടിയന്തര യോഗം വിളിക്കുകയായിരുന്നു . അടിക്കാടുകള്‍ ഉടൻ വെട്ടി മാറ്റാൻ യോഗം തീരുമാനിച്ചു. ആനകളെ ഉള്‍ക്കാട്ടി ലേക്ക് തുരത്താന്‍ ഉള്ള നടപടി തുടരും. ആനമതില്‍ പണി വേഗത്തില്‍ ആക്കാന്‍ നാളത്തെ യോഗത്തില്‍ TRDM നോട് ആവശ്യപ്പെടും . നാളത്തെ യോഗത്തില്‍ജില്ലാ കളക്ടര്‍, പോലീസ്, വനം , ട്രൈബെല്‍, പൊതുമരാമത്ത് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

മരണപ്പെട്ടവരുടെ കുടുംബത്തിന് നാളെ അഞ്ച് ലക്ഷം രൂപ വീതം ആദ്യ ഗഡു നഷ്ടപരിഹാരം നല്‍കും. ബാക്കി പത്ത് ലക്ഷം നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ നല്കുന്നതാണ്

Advertisement