തിരുവനന്തപുരം. സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്.രാവിലെ
7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ
ഉപതിരഞ്ഞെടുപ്പിനാണ്
വിഞ്ജാപനം പുറപ്പെടുവിച്ചത്.
കാസർഗോഡ് ജില്ലയിൽ
മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്,കയ്യൂർ ചീമേനി പഞ്ചായത്തിലെ
പള്ളിപ്പാറ വാർഡുകളിൽ
സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
22 പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പടെ ആകെ 87 സ്ഥാനാർഥികൾ ആണ് ജനവിധി തേടുന്നത്.
77 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
25 നു രാവിലെ 10 മണിക്കാണ് വോട്ടെണ്ണൽ.