ബിലാസ്പൂര്‍.കുംഭമേളയിൽ നിന്നും മടങ്ങിയ ആറ് മലയാളികൾ അപകടത്തിൽ പെട്ടു.
തിരുവനന്തപുരത്തുനിന്നും പ്രയാഗ് രാജിൽ എത്തി മടങ്ങു ന്നതിനിടെയാണ് അപകടം.ഛത്തീസ്ഗഡിലെ ബിലാസ്പൂരിന് സമീപമാണ് അപകടമുണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന ആറുപേരിൽ നാലുപേർക്ക് പരിക്കേറ്റു. ശബരി, വൈശാഖ് വി ആർ,ബിനു ചന്ദ്രൻ,വിവേക്,ശ്രീറാം എന്നിവർക്കാണ് പരിക്കേറ്റത്.രണ്ടു പേരുടെ പരുക്ക് ഗുരുതരമെന്നാണ് വിവരം.പരുക്ക് ഏറ്റവർ ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തിയതായി ആൾ ഇന്ത്യ മലയാളി അസോസിയേഷൻദേശീയ സെക്രട്ടറി അനിൽ നായർ അറിയിച്ചു.