ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ അരാജക സംഘടനകൾ,സിപിഎം

Advertisement

തിരുവനന്തപുരം.സമരത്തിന് പിന്നിൽ അരാജക സംഘടനകൾ. ആശാ വർക്കർമാരുടെ സമരത്തെ തള്ളി സി.പി.ഐ.എം. ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളെന്ന് എളമരം കരീം

തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്ന് സി.പി. ഐ.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം.ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചു. പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരം. സംസ്ഥാനത്തെ മുഴുവൻ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമ സമരം. കേന്ദ്രപദ്ധതികൾ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എൻ എച്ച് എം ഫണ്ടിലേക്ക് കേന്ദ്രം നൽകേണ്ട 468 കോടി നൽകിയിട്ടില്ല

ആശമാരുടെ വേതനവർദ്ധനവിൽ കാര്യമായി ഇടപെടൽ നടത്തിയത് ഇടതു സർക്കാരുകളാണ്. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എളമരം കരീമിന്റെ വിമർശനം

അതേസമയം എളമരം കരീമിന്റെ ലേഖനം സമരം തകർക്കാനുള്ള നീക്കമെന്നു സമരസമിതി ആരോപിച്ചു. സമരത്തിന്റെ ഡിമാൻഡുകളെ കുറിച്ച് ചർച്ച ചെയ്യണം. ആദ്യ ദിവസം മുതൽ സിപിഐഎം നേതാക്കൾ
പറയുന്നത് ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ. അത് കൊണ്ട് സമരത്തിന്റെ ന്യായയുക്തി മാറുന്നില്ല. അരാജക വാദികൾ പിന്നിലുണ്ടോ എന്നു സർക്കാർ പരിശോധിക്കട്ടെ. ആവശ്യങ്ങൾ പരിഗണിക്കും വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി മുന്നറിയിപ്പുനല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here