കുന്നത്തൂർ: പഞ്ചായത്തിലെ
നെടിയവിള – വേമ്പനാട്ട് മുക്ക് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ,പഞ്ചായത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടുപന്നി ശല്യം അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്നും കുന്നത്തൂർ പാലത്തിൽ കൂടി യാത്ര ചെയ്യുന്ന കാൽനട യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ പാലത്തിന് സമാന്തരമായി നടപ്പാത നിർമ്മിക്കണമെന്നും പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയുള്ള ആത്മഹത്യകൾ ഒഴിവാക്കുന്നതിന് കൈവരികൾക്ക് വേലി നിർമ്മിക്കണമെന്നും കേരള കോൺഗ്രസ് എം കുന്നത്തൂർ മണ്ഡലം കൺവൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു.
കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കുന്നത്തൂർ ബി.അശ്വനി കുമാർ അധ്യക്ഷതവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഇഞ്ചക്കാട് രാജൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോസ് മത്തായി, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് തോട്ടം ജയൻ, ഡി മുരളീധരൻ, ഐവർകാല സന്തോഷ്, ജി ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. ഗിരീഷ്, ഭാനു, മോഹനൻ, വിശ്വംഭരൻ, സാനു പ്രതാപ്, ശിവദാസൻ എന്നിവർ നേതൃത്വം നൽകി.