2025 ഫെബ്രുവരി 24 തിങ്കൾ
BREAKING NEWS
👉കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾ കാട്ടാന ആക്രമണത്തിൽ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബി ജെ പിയും യു ഡി എഫും ആറളം പഞ്ചായത്തിൽ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.
👉രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. ആറളം ഫാമിലെ പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ ഇന്നലെ മരിച്ചത്.

👉 ആറളം കാട്ടാന ആക്രമണം: വനം മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് സർവ്വകക്ഷി യോഗം ചേരും.
👉സംസ്ഥാനത്ത് 28 വാർഡുകളിൽ ഇന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ആരംഭിച്ചു.വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്
👉ഡൽഹിയിൽ നിയമസഭ സമ്മേളനം: എംഎൽഎമാരുടെ സത്യപ്രതിഞ്ജ ചടങ്ങ് ഇന്ന്.

👉 ആശാ വർക്കർമാരുടെ സമരത്തെ അധിക്ഷേപിച്ച് എളമരം കരീം എഴുതിയ ലേഖനം ദേശാഭിമാനിയിൽ
👉അരാജക സംഘടനകളാണ് സമരത്തിന്ന് പിന്നിലെന്നും എളമരത്തിൻ്റെ വിമർശനം
👉കുംഭമേളയിലെ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസ്സിൽ ഗുജറാത്തിൽ മൂന്ന് പേർകൂടി അറസ്റ്റിൽ.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

🌴 കേരളീയം 🌴
🙏 കാട്ടാനക്കലിയിൽ സംസ്ഥാനത്ത് വീണ്ടും രണ്ട് മരണം. കണ്ണൂര്‍ ആറളം ഫാമിലെ പതിമ്മൂന്നാം ബ്ലോക്കിലെ ആദിവാസി ദമ്പതികളായ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
🙏വേതന വര്‍ദ്ധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി.എം.സുധീരനടക്കമുള്ള നേതാക്കള്‍ സമരവേദിയിലെത്തി.

🙏 കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം വേണമെന്ന ആവശ്യം പരസ്യമാക്കി ശശി തരൂര്‍. കേരളത്തില്‍ സമഗ്രമാറ്റം കൊണ്ടുവരാനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്നാണ് തരൂര്‍ പറഞ്ഞത്.
🙏 മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായി ശശി തരൂര്‍ നടത്തുന്ന പരസ്യ പ്രതികരണങ്ങളില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഒന്നടങ്കം അമര്‍ഷമെന്ന് റിപ്പോര്‍ട്ട്. യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ തരൂരും വേണമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ അദ്ദേഹം ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കട്ടെയെന്നാണ് മറുചേരിയുടെ നിലപാട്.

🙏 സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ നിക്ഷേപകര്‍ ഒപ്പിട്ട ഓരോ താത്പര്യപത്രവും യാഥാര്‍ത്ഥ്യമാക്കാന്‍ സമയബന്ധിത പരിപാടിക്ക് സര്‍ക്കാര്‍ രൂപം നല്‍കി.
🙏 അനന്തര സ്വത്തില്‍ മുസ്ലിം പുരുഷന് തുല്യമായ അവകാശം മുസ്ലീം സ്ത്രീക്കും അനുവദിച്ചുകിട്ടുന്നതുവരെ ദില്ലി ജന്തര്‍മന്തറിയില്‍ ആരംഭിച്ച നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ച് വിപി സുഹ്റ. വൈകിട്ടോടെ വിപി സുഹ്റയെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു.
🙏 കേരളത്തില്‍ സള്‍ഫ്യൂരിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാന്‍ ഖത്തര്‍ ആസ്ഥാനമായുള്ള മലയാളി സംരംഭകരുടെ കമ്പനിയായ ബിയ്വു ഇന്റര്‍നാഷണല്‍. എറണാകുളം അമ്പലമേട്ടില്‍ സള്‍ഫ്യൂറിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാനുള്ള ധാരണാപത്രം സംസ്ഥാന സര്‍ക്കാരിന് കൈമാറി.

🙏 പട്ടയത്തിന് 50,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍.
🙏 കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വെച്ചത് ട്രെയിന്‍ അട്ടിമറിക്കാനെന്ന് എഫ്ഐആര്‍. ട്രെയിന്‍ അപകടമുണ്ടാക്കി ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് പാളത്തില്‍ പോസ്റ്റ് കൊണ്ടിട്ടതെന്നും കുണ്ടറ പൊലീസ് എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
🙏എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നീ മൂന്ന് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 25-ാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലും മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്.

🙏 കണ്ണൂര്‍ ഉളിക്കലില്‍ യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. സംഭവത്തില്‍ വയത്തൂര്‍ സ്വദേശി അഖിലിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു.
🙏 കോഴിക്കോട് കൊയിലാണ്ടിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെങ്ങോട്ടുകാവ് കൂഞ്ഞിലാരി മുക്കാടിക്കണ്ടി സഫ്‌ന(38) ആണ് മരിച്ചത്.

🇳🇪 ദേശീയം 🇳🇪
🙏എ ഐ സാങ്കേതികവിദ്യയില്‍ ഇന്ത്യ വളരെയധികം മുന്നോട്ട് നീങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വരാനിരിക്കുന്ന അന്താരാഷ്ട്ര വനിതാദിനത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ സ്ത്രീകള്‍ കൈകാര്യം ചെയ്യുമെന്നും മന്‍കീ ബാത്തില്‍ പ്രധാനമന്ത്രി അറിയിച്ചു.
🙏 ദില്ലി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേനയെ ദില്ലി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ഇത് ആദ്യമായാണ് ദില്ലി സര്‍ക്കാരിന്റെ പ്രതിപക്ഷ സ്ഥാനത്തേക്ക് വനിതാ നേതാവ് എത്തുന്നത്. ബിജെപിയുടെ വനിതാ മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കെതിരെ പ്രതിപക്ഷത്തെ ഇനി അതിഷി മര്‍ലേന നയിക്കും.

🙏 തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ ടണല്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ കുടുങ്ങിയ എട്ട് പേരെ രക്ഷപ്പെടുത്തുന്നതില്‍ നിര്‍ണായക പുരോഗതി. ടണലിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് തകര്‍ന്ന ബോറിംഗ് മെഷീന്റെ അടുത്ത് വരെ ദൗത്യസംഘം എത്തി.
🙏 ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

🇦🇺 അന്തർദേശീയം 🇦🇽
🙏 ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില അപകടനിലയില്‍ തുടരുന്നതായി റിപ്പോര്‍ട്ട്. അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് ‘സെപ്‌സിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
🙏 പെറുവില്‍ ഷോപ്പിങ് മാളിന്റെ മേല്‍ക്കൂര തകര്‍ന്ന് വന്‍ ദുരന്തം. ആറ് പേര്‍ മരിച്ചു. 78 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളുടെ കളിസ്ഥലത്തിന് മുകളിലേക്കാണ് മേല്‍ക്കൂര വീണത്.

🙏 അന്താരാഷ്ട്ര ബഹിരാകാശ നിലയം മുന്‍നിശ്ചയിച്ചതിലും നേരത്തെ പ്രവര്‍ത്തനരഹിതമാക്കണം എന്ന ആവശ്യവുമായി സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌ക്.
🙏 ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീന്‍ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേല്‍. അടുത്ത ഘട്ടത്തില്‍ മോചിപ്പിക്കപ്പെടുന്ന ഇസ്രയേലി ബന്ദികളുടെ കാര്യത്തില്‍ ഉറപ്പു വേണമെന്ന് കാട്ടിയാണ് നടപടി.

🙏 യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ യുക്രൈനെതിരെ ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ട് റഷ്യ. ഖാര്‍കീവ്, പൊള്‍താവ, സുമി, കീവ്, ചെര്‍ണിവ്, ഒഡേസ തുടങ്ങിയ പ്രധാനപ്പെട്ട ഇടങ്ങളുള്‍പ്പെടെ 13 സ്ഥലത്താണ് റഷ്യ ഒറ്റദിവസം ഒരേസമയം വ്യാപകമായ ഡ്രോണ്‍ ആക്രമണം നടത്തിയത്.
🏏 കായികം 🏏
🙏 ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യാ- പാക് പോരാട്ടത്തില്‍ വിജയം ഇന്ത്യക്കൊപ്പം. പാകിസ്താനെ ആറു വിക്കറ്റിന് തോല്‍പിച്ച ഇന്ത്യ സെമി ഉറപ്പിച്ചു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു

🙏62 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.