യൂ പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ് ,രണ്ടു ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിര്‍ദ്ദേശം

Advertisement

കായംകുളം.യൂ പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ് ,രണ്ടു ഉദ്യോഗസ്ഥരോട് ഹാജരാകാൻ എക്സൈസ് കമ്മീഷണറുടെ നിർദേശം. കുട്ടനാട് എക്സൈസ് സി ഐ ജയരാജ്‌, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരാണ് ഹാജരാകേണ്ടത്. ഈ മാസം അവസാനം ഹാജരാകണം എന്നാണ് നിർദ്ദേശം. മകനെതിരായ കഞ്ചാവ് കേസിൽ യു പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ നേരത്തെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here