പാലക്കാട്. വടക്കഞ്ചേരിയില്‍ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി വഴിയില്‍ ഇറക്കിവിട്ടു,ഓട്ടോ ഇലക്ട്രീഷനായ നൗഷാദ് (57) നെയാണ് ഇന്നലെ രാത്രി 9 മണിയോടെ തട്ടിക്കൊണ്ടുപോയത്,കാറില്‍ ആക്രമിച്ച് കയറ്റിക്കൊണ്ടുപോയ സംഘം തമിഴാനാട് അതിര്‍ത്തിയായ നവക്കരയില്‍ നൗഷാദിനെ ഇറക്കിവിട്ടു,വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു,തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
വടക്കഞ്ചേരി റോളക്‌സ് ഓഡിറ്റോറിയത്തിന് സമീപത്ത വച്ച് രാത്രി 9 മണിയോടെ ടൗണില്‍ പോയി മടങ്ങി വരികയായിരുന്ന നൗഷാദിനെ സംഘം ആക്രമിക്കുകയായിരുന്നു,സെക്കന്റുകള്‍ കൊണ്ട് വാഗണര്‍ കാറില്‍ കയറ്റിയം സംഘം അതിവേഗത്തില്‍ കാറൊടിച്ച് കടന്നുകളയുകയായിരുന്നു.. നൗഷാദ് ഒച്ച വച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടിയെത്തി പൊലീസില്‍ വിവരമറിയിച്ചു
വടക്കഞ്ചേരി പോലീസ് സംഭവ സ്ഥലത്തെത്തി സമീപത്തെ സിസിടിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച അന്വേഷണം നടത്തുന്നതിനിടയിലാണ് 11 മണിയോടെ മകന്റെ ഫോണിലേക്ക് കോള്‍ വരുന്നത്,താന്‍ തമിഴ്‌നാട് അതിര്‍ത്തിയായ നവക്കര ഭാഗത്ത് ഉണ്ടെന്നും,വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ തന്നെ ഇവിടെ ഉപേക്ഷിച്ചെന്നും നൗഷാദ് അറിയിച്ചു,തലക്കും കാലിനും പരിക്കേറ്റ നൗഷാദ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്,ഇവര്‍ മുഖം മൂടി ധരിച്ചിരുന്നതിനാല്‍ ആളുകളെ തിരിച്ചറിയാനായിട്ടില്ല,വടക്കഞ്ചേരി പൊലീസ് നവക്കരയിലെത്തി വിശദമായി മൊഴി രേഖപ്പെടുത്തി