കോഴിക്കോട്.പുലി ഭീതിയിൽ കോഴിക്കോടിൻ്റെ കിഴക്കൻ മലയോര മേഖല. തോട്ടുമുക്കത്ത് വളർത്തുനായയെ പുലി കടിച്ചു കൊന്നതായി സംശയം. മാടമ്പി കാക്കനാട്ട് മാത്യുവിൻ്റെ വീട്ടിലെ നായയെയാണ് കടിച്ചു കൊന്നത്. നായയുടെ തല മാത്രമാണ് ചങ്ങലയിൽ ഉണ്ടായിരുന്നത്. പുലിയെ കണ്ടെന്ന് വീട്ടുകാർ പറയുന്നുണ്ട് അതേ സമയം പീടികപ്പാറ ഫോറസ്റ്റ് റേഞ്ച് ഡെപ്യൂട്ടി ഓഫിസർ പി സുബീറിൻ്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുകയാണ്. സിസിടിവി ക്യാമറ പ്രദേശത്ത് സ്ഥാപിക്കും. ഒരു മാസം മുമ്പ് കൂടരഞ്ഞി ഭാഗത്ത് കൂട്ടിൽ പുലി കുടുങ്ങിയിരുന്നു