മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 15 ലക്ഷം രൂപയുടെ പണമിടപാട് രേഖകൾ കണ്ടെത്തി

Advertisement

കൊല്ലം. എറണാകുളത്തെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 15 ലക്ഷം രൂപയുടെ പണമിടപാട് രേഖകൾ കണ്ടെത്തി. വാളയാർ ചെക്പോസ്റ്റിൽ പിടികൂടിയ കൈക്കൂലിയുമായി ബന്ധപ്പെട്ട ആയിരുന്നു പരിശോധന. കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒ ജർസന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

തൃശ്ശൂര് കോഴിക്കോട് എറണാകുളം ജില്ലകളിൽ ഇന്നലെയായിരുന്നു വിജിലൻസിന്റെ പരിശോധന. എറണാകുളത്തെ MVI, AMVI ഉദ്യോഗസ്ഥരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 15 ലക്ഷം രൂപയുടെ പണം ഇടപാട് രേഖകൾ കണ്ടെത്തിയത്.

രണ്ടാഴ്ചക്ക് മുമ്പ് വാളയാർ ചെക്ക്പോസ്റ്റിൽ വിജിലൻസ് സംഘം പരിശോധന നടത്തുകയും പിന്നാലെ കൈക്കൂലി പണം പിടികൂടുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് മൂന്ന് ജില്ലകളിലെ ഉദ്യോഗസ്ഥരുടെ വീടുകളിലെ വിജിലൻസ് പരിശോധന.

കൈക്കൂലി കേസിൽ പിടിയിലായ എറണാകുളം ആർടിഒ ജർസൺ വാളയാറിലെ ഉദ്യോഗസ്ഥരിൽ നിന്ന് വിജിലൻസിന് നൽകാൻ എന്ന വ്യാജെനെ പണപ്പിരിവ് നടത്തിയിരുന്നു. പോലീസ് കസ്റ്റഡി കാലാവധി പൂർത്തിയാക്കിയ ജർസനെ എന്ന മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here