കൊച്ചി. യുവ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ അപേക്ഷ നൽകും. കുറുപ്പുംപടിയിൽ ഹോട്ടലിൽ അതിക്രമം കാട്ടിയതിന് പൾസർ സുനിയെ പൊലീസ്
അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നീക്കം.
സുനിയുടേത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്ന് പ്രോസിക്യൂഷൻ.
ഏഴു വർഷത്തിനുശേഷം കർശന ജാമ്യവ്യവസ്ഥയോടെയാണ് സുപ്രീംകോടതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്.
ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നായിരുന്നു പ്രധാന ജാമ്യ വ്യവസ്ഥ.
വീണ്ടും കേസിൽ അകപ്പെട്ടതോടെ സുനിക്ക് കുരുക്ക് മുറുകും. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്ന് റിപ്പോർട്ട് കുറുപ്പുംപടി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുനിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ എറണാകുളം കോടതിയിൽ
അപേക്ഷ നൽകുക.
ഇന്നലെ 8.30 ഓടെയാണ് കുറുപ്പുംപടിയിലുള്ള
ഡേവിഡ്സ് ലഡാർ എന്ന ഹോട്ടലിലെ ജീവനക്കാരെ പൾസർ സുനി ഭീഷണിപ്പെടുത്തിയത്. ഭക്ഷണം
നൽകാൻ വൈകിയതാണ് പ്രകോപനത്തിന് കാരണം. പിന്നാലെ പൾസറിനെ കുറുപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്.