തിരുവനന്തപുരം. ശരീര സൗന്ദര്യ മത്സര വിജയികളെ പോലീസിൽ നിയമിക്കാനുള്ള സർക്കാർ നീക്കം പൊളിഞ്ഞു.ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വ കായികക്ഷമത പരീക്ഷയിൽ തോറ്റു. അതേ സമയം അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശൻ കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്തില്ല. ചട്ടങ്ങൾ മറികടന്നുള്ള മന്ത്രിസഭ തീരുമാനത്തിനാണ് തിരിച്ചടി ഉണ്ടായത്.
ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വിജയികള്‍ക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകാനുള്ള സർക്കാർ നീക്കമാണ് പൊളിഞ്ഞത്.അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും
ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാനായിരുന്നു മന്ത്രിസഭാ തീരുമാനം.എന്നാൽ ഷിനു ചൊവ്വ പൊലീസ് കായിക ക്ഷമത പരീക്ഷയിൽ തോറ്റു.പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം,ലോങ് ജംപ്, ഹൈജംപ്,1500 മീറ്റര്‍ ഓട്ടം എന്നിവയിലാണ് പരാജയപ്പെച്ചത്.പേരൂർക്കട SAP ക്യാമ്പിൽ ഇന്ന് രാവിലെ ആയിരുന്നു കായികക്ഷമത പരീക്ഷ.
ചിത്തരേഷ് നടേശൻ പരീക്ഷയിൽ പങ്കെടുത്തില്ല.ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പൊലിസിൽ നിയമനം നൽകുന്നത്.ഇത് മറികടന്നാണ് മന്ത്രിസഭാ തിരുമാനമെടുത്തത്.അന്തർ ദേശീയ തലത്തിൽ രണ്ടുപേരുമുണ്ടാക്കിയ നേട്ടവും കുടുംബ പശ്ചാത്തലത്തലവും പരിഗണിച്ച് നിയമനം നൽകുന്നവെന്നായിരുന്നു ഉത്തരവ്.ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ചാണ്
നിയമനം നൽകാൻ നീക്കം നടന്നത്.സംഭവം ഹൈകോടതിക്ക് മുൻപിലെത്തിയിരുന്നു.
. rep image