പിസി ജോര്‍ജ്ജ് വൈകിട്ട് ആറുവരെ പൊലീസ് കസ്റ്റഡിയില്‍

Advertisement

മൂവാറ്റുപുഴ. ഇന്നു രാവിലെ 11ന് മൂവാറ്റുപുഴ കോടതിയില്‍ കീഴടങ്ങിയ ബിജെപി നേതാവ് പി സി ജോര്‍ജ്ജിനെ വൈകിട്ട് ആറുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു ഉത്തരവായി. രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം നിരാകരിച്ചാണ് ഇന്ന് വൈകിട്ടുവരെ കസ്റ്റഡി അനുവദിച്ചത്. അതിനിടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ചാനല്‍ ചര്‍ച്ചക്കിടെ മതവികാരം വ്രണപ്പെടുത്തി എന്ന കേസിലാണ് ഹൈക്കോടതി മുന്‍ കൂര്‍ ജാമ്യം നിഷേധിച്ചിരുന്നത്. തുടര്‍ന്ന് നാടകീയമായി ഇന്ന് രാവിലെ ഈരാറ്റുപേട്ട മജിസ്ട്രേട്ടു കോടതിയില്‍ ഹാജരാകുകയായിരുന്നു. ബിജെപി അണി കള്‍ അടക്കമാണ് പിസി എത്തിയത്.

Advertisement