ആരേയും എന്തും പറയാമെന്ന വെല്ലുവിളി വേണ്ട, താരങ്ങളെ പരിഹസിച്ചും ആന്റണി പെരുമ്പാവൂരിനെ തള്ളിയും ഫിലിം ചേംബർ

Advertisement

കൊച്ചി. ചലച്ചിത്ര താരങ്ങളെ പരിഹസിച്ചും ആന്റണി പെരുമ്പാവൂരിനെ തള്ളിയും ഫിലിം ചേംബർ.
ജി സുരേഷ്കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് വിശദീകരണം നൽകാൻ ആന്റണി പെരുമ്പാവൂരിന് ഏഴ് ദിവസത്തെ സാവകാശം. സിനിമ സമരത്തിന് ഫിലിം ചേംബറിന്റെ പൂർണ പിന്തുണ.
സമരത്തെ തള്ളി താര സംഘടന അമ്മയും രംഗത്ത്.

മലയാള സിനിമയിലെ ചേരിപ്പോര് രൂക്ഷമാക്കി, ഫിലിം ചേംബറിന്റെ വാർത്താ സമ്മേളനം.
ജി സുരേഷ്കുമാറിനെതിരായ ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച്
ഏഴ് ദിവസത്തിനകം വിശദീകരണം നൽകണം.
ആരേയും എന്തും പറയാമെന്ന വെല്ലുവിളി അരുതെന്നും ആന്റണി പെരുമ്പാവൂരിന് ചേംബറിന്റെ താക്കീത്.

വിവിധ വിഷയങ്ങളുയർത്തി നിർമ്മാതാക്കളുടെ സംഘടന പ്രഖ്യാപിച്ച സിനിമ സമരത്തിന് ചേംബർ പൂർണ പിന്തുണ നൽകി.
താരങ്ങളാരും അവിഭാജ്യ ഘടകമല്ലെന്നും, മറ്റു വഴികൾ തേടാനറിയാമെന്നും പ്രതിഫല വിഷയത്തിൽ ഫിലിം ചേംബറിന്റെ ഒളിയമ്പ്

ആന്റണി പെരുമ്പാവൂരിനെതിരെ നിലപാട് കടുപ്പിക്കുകയാണ് ജി സുരേഷ്കുമാർ

ജൂൺ ഒന്ന് മുതലുള്ള സിനിമ സമരത്തിന് മുന്നോടിയായി സൂചനാ പണിമുടക്ക് നടത്തും.
സമരം പിൻവലിക്കണമെന്നാണ് താര സംഘടന അമ്മയുടെ നിലപാട്.
പ്രതിഫല വിഷയത്തിൽ തീരുമാനം ജനറൽ ബോഡിക്ക് ശേഷം പ്രഖ്യാപിക്കുമെന്നും സംഘടന അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here