ആറന്മുള : മഹാഭാരത ഭക്തജന സംഘം, ആർഷാ വിദ്യാപീഠം ട്രസ്റ്റ്, എന്നിവയുടെ നേതൃത്വത്തിൽ ആറന്മുള പള്ളിയോട സേവാ സംഘം, ദേവസ്വം ഉപദേശക സമിതി, വിശ്വഹിന്ദു പരിഷത്ത് എന്നിവയുടെ സഹകരണത്തോടെ ആറന്മുളയിൽ വച്ച് പമ്പ ആരതി മഹോത്സവവും മിനി കുംഭമേളയും നടന്നു , അതോടനുബന്ധിച്ച് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ വച്ച് ആദരണസഭ നടന്നു. പള്ളിയോട സേവാ സംഘം പ്രസിഡണ്ട് സാംബദേവൻ അധ്യക്ഷത വഹിച്ച യോഗം കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പി എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു, സംപൂജ്യ മഹാമണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ അനുഗ്രഹ പ്രഭാഷണം നൽകി, മഹാഭാരതം ആചാര്യൻ ശ്രീ കെ കെ ജി നായർ വിശിഷ്ട വ്യക്തികളെ ആദരിച്ചു, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ബി രാധാകൃഷ്ണ മേനോൻ, ദേവസ്വം സമിതി സെക്രട്ടറി ആറന്മുള വിജയൻ, സ്വാമി സാധു കഷാനന്ദ സരസ്വതി, പന്തിരുകുല മണാധിപതി സ്വാമി ശിവാനന്ദ, സംഘം രക്ഷാധികാരി അഡ്വക്കേറ്റ് വി ആർ ബി നായർ, സഹ രക്ഷകാരി മാരായ ബ്രഹ്മശ്രീ പ്രഹ്ളാതൻ നമ്പൂതിരി, ഭാഗവത ആചാര്യൻ ശ്രീ.സി ജെ ആർപിള്ള, വൈസ് ചെയർമാൻ ജയദേവ് വി ജി, സെക്രട്ടറി സുധാകുമാരി, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി ജ്യോതിലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ക്ഷേത്രത്തിൽ നിന്നും മേൽശാന്തി തെളിയിച്ചു തന്ന ദീപം സ്വീകരിച്ച് ശോഭ യാത്രയായി ആറന്മുള സത്രക്കടവിൽ എത്തിച്ചേർന്ന് മുൻമേൽശാന്തി ബ്രഹ്മശ്രീ ശ്രീനിവാസൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നദീ പൂജയും പമ്പ ആരതിയും നടന്നു. നൂറുകണക്കിന് ഭക്തജനങ്ങളുടെയും സ്വാമിമാരുടെയും സാന്നിധ്യമുണ്ടായിരുന്നു