തിരുവനന്തപുരം.വെഞ്ഞാറമ്മൂട് പേരുമലയില്‍ നാടിനെനടുക്കി കൂട്ടക്കൊല, യുവാവ് കാമുകിയേയും കുടുംബത്തേയും അടക്കം 5 പേരെ കൊലപ്പെടുത്തി. വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിലെത്തി അഫാന്‍(23)എന്ന യുവാവ് താന്‍ആറുപേരെ കൊലപ്പെടുത്തി എന്ന് അറിയിക്കുകയായിരുന്നു. 88 വയസുള്ള മുത്തശി സല്‍മാബീവി, സഹോദരന്‍ 13കാരന്‍ അഫ്സാന്‍ കാമുകി ഫര്‍സാന പ്രതിയുടെ പിതൃസഹോദരന്‍ ചുള്ളോളം എസ്എന്‍ പുരത്ത് മുന്‍ സൈനികന്‍ ലത്തീഫ്(63) ഭാര്യ ഷാഹിദ(53) എന്നിവരാണ് മരിച്ചതായി സ്ഥിരീകരണമുള്ളത്. ഇയാളുടെ മാതാവ് ഷെമി അതീവഗുരുതരാവസ്ഥയിലാണ് . ഇയാള്‍ വിഷം കഴിച്ചതായും വിവരമുണ്ട്. ചുറ്റികകൊണ്ട് തലക്കടിച്ചും കത്തിക്കു കുത്തിയുമാണ് കൊലപ്പെടുത്തിയത്.കൊല്ലപ്പെട്ട പെണ്‍കുട്ടി ഏതുവീട്ടിലെ എന്നു വ്യക്തമായിട്ടില്ല

ആദ്യം പാങ്ങോട്ടുള്ള പിതൃമാതാവ് സല്‍മാബീവി(88)യെയാണ് കൊലപ്പെടുത്തിയത്. പിന്നീട് ബന്ധുവീട്ടിലെത്തി ലത്തീഫിനെയും ഭാര്യഷാഹിദയേയും കൊലപ്പെടുത്തി. അതിനുശേഷമാണ് വീട്ടിലെത്തി കാന്‍സര്‍രോഗിയായ മാതാവിനെയും കാമുകിയേയും സഹോദരനേയും ആക്രമിച്ചത്. ഇതില്‍ മാതാവിനെ മാത്രമാണ് ജീവനോടെ ആശുപത്രിയിലെത്തിക്കാനായത്. പിന്നീട് വീട്ടില്‍ ഗ്യാസ് തുറന്നുവിട്ടു. അതിനുശഷ മാണ് പൊലീസില്‍ നേരിട്ടെത്തിയത്. ആറുപേരെ താന്‍കൊലപ്പെടുത്തി എന്നാണ് ഇയാള്‍ പറഞ്ഞത്. എലിവിഷം കഴിച്ചു എന്നവെളിപ്പെടുത്തലോടെ ഇയാളെ മെഡിക്കല്‍ കോളജില്‍ എത്തിച്ചിരിക്കയാണ്.