തിരുവനന്തപുരം. വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്ക് കാരണമെന്ത് എന്ന് അറിയാതെ പൊലീസ്. സാമ്പത്തിക പ്രശ്‌നമാണെന്ന് പ്രതിപറഞ്ഞതായി സൂചനയുണ്ടെങ്കിലും പെണ്‍കുട്ടിയെ വിളിച്ചിറക്കിക്കൊണ്ടുവന്നതുമായി ബന്ധപ്പെട്ട എന്തോപ്രശ്‌നമാണെന്ന് അഭ്യൂഹമുണ്ട്. വിവാഹത്തെ എതിര്‍ത്തവരെയാണോ കൊലപ്പെടുത്തിയതെന്ന് സംശയമുണ്ട്. മൂന്നിടത്തായാണ് വളരെ പ്‌ളാന്‍ചെയ്ത് നടത്തിയ കൊലകള്‍. ആദ്യം മുത്തശിയേയും പിന്നീട് പിതൃ സഹോദരനേയും ഭാര്യയേയും വധിച്ചു. അതിനുശേഷമാണ് വീട്ടിലെത്തി ഇളയ സഹോദരനെയും മാതാവിനെയും പെണ്‍സുഹൃത്തിനെയും ആക്രമിച്ചത്. പ്രതിയുടെ സഹോദരനും പെണ്‍സുഹൃത്തും മരിച്ചു. മാതാവ് മാത്രമാണ് ഗുരുതരനിലയില്‍ ജീവനോടെ അവശേഷിച്ചത്. രണ്ടിടത്ത് കൊലനടത്തിയ ശേഷമാണ് അനുജന് ഭക്ഷണം വാങ്ങിനല്‍കിയത്. സാമ്പത്തിക പ്രശ്‌നമാകാനുള്ള സാധ്യത നാട്ടുകാര്‍ തള്ളുന്നു. പിതാവ് വിദേശത്താണ്. പ്രതിമയക്കുമരുന്നിന് അടിമയാണെന്ന് ആദ്യം പ്രചരണമുണ്ടായെങ്കിലും അതിന് വ്യക്തമായ തെളിവില്ല
പ്രതിക്ക് കടുത്ത സാമ്പത്തിക ബാധ്യത എന്നും സൂചനയുണ്ട്. വിദേശത്ത് ബിസിനസ് നടത്തി പരാജയപ്പെട്ടു. പലരിൽ നിന്നും വൻ തുക കടം വാങ്ങിയിരുന്നതായി വിവരം