തിരുവനന്തപുരം: വെഞ്ഞാറുമ്മൂട്ടിലെ കൂട്ടകൊലപാതകങ്ങൾ രാവിലെ 10 നും വൈകിട്ട് 6നും ഇടയിൽ നടന്നതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവനന്തപുരം ജില്ലാ പോലീസ് സൂപ്രണ്ട് കെ.സുദർശൻ പറഞ്ഞു. എല്ലാവരേയും കൊലപ്പെടുത്തിയത് ഒരേ ആയുധം കൊണ്ടാണോ എന്ന് പോസ്റ്റ് മാർട്ടത്തിന് ശേഷമേ പറയാനാകയുള്ളു. പോലീസ് കൃത്യമായ അന്വേഷണം നടത്തുകയാണ്. ചികിത്സയിലുള്ള പ്രതിയുടെ അമ്മയുടെ നില അതീവ ഗുരുതരമാണെന്നും എസ്പി പറഞ്ഞു.വെഞ്ഞാറുമ്മൂട്, പാങ്ങോട് സ്റ്റേഷനുകളിലായി മൂന്ന് കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എസ്പി പറഞ്ഞു.മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ് മാർട്ടവും നാളെയാകും നടക്കുക.
വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിലെത്തി എ ആർ അഫാന്‍(23)എന്ന യുവാവ് താന്‍ആറുപേരെ കൊലപ്പെടുത്തി എന്ന് അറിയിക്കുകയായിരുന്നു. 88 വയസുള്ള മുത്തശി സല്‍മാബീവി, സഹോദരന്‍ 13കാരന്‍ അഫ്സാന്‍ കാമുകി ഫര്‍സാന പ്രതിയുടെ പിതൃസഹോദരന്‍ ചുള്ളാളം എസ്എന്‍ പുരത്ത് മുന്‍ സൈനികന്‍ ലത്തീഫ്(63) ഭാര്യ ഷാഹിദ(53) എന്നിവരാണ് മരിച്ചതായി സ്ഥിരീകരണമുള്ളത്. ഇയാളുടെ മാതാവ് ഷെമി അതീവഗുരുതരാവസ്ഥയിലാണ് . ഇയാള്‍ വിഷം കഴിച്ചതായും വിവരമുണ്ട്. മെഡിക്കൽ കോളജിൽ എത്തിച്ച അഫാൻ്റെ വയർ കഴുകി.ഇയാൾ അപകട നില തരണം ചെയ്തിട്ടുണ്ട്. ഏഴ് വർഷമായി അഫാൻ്റെ പിതാവ് ദമാമിലാണ്. അടുത്തിടെ ഭാര്യയും രണ്ട് മക്കളും ദമാമിലെത്തി ആറ് മാസം താമസിച്ചിരുന്നു.