പ്രധാന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചിച്ച് ഹൈക്കമാൻഡ്; സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധിയിൽ നിർണായക ഇടപെടൽ

Advertisement

ന്യൂഡൽഹി: സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധിയിൽ നിർണായക ഇടപെടലുമായി ഹൈക്കമാൻഡ്. പ്രധാന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമടക്കം വെളളിയാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കും. തരൂർ വിവാദവും പുനഃസംഘടനയും സംഘടനാ പ്രശ്നങ്ങളും ചർച്ചയാകും. അതേസമയം, അനുനയനീക്കവുമായി ശശി തരൂരിനെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിളിച്ചിരുന്നു. അവഗണനയിൽ അതൃപ്തി പ്രകടിപ്പിച്ച തരൂരിനോട് പരാതികൾ ചർച്ച ചെയ്യാമെന്ന് അറിയിച്ചതായാണ് വിവരം. നോ കമൻറ്സ് പ്രതികരണം പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. തരൂരിന് വീഴ്ച പറ്റിയെന്ന് ആർഎസ്എപി വിമർശിച്ചു.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിൽ സംസ്ഥാന കോൺഗ്രസിൽ ഒന്നടങ്കം അമർഷമുളളതിനിടെയാണ് കെപിസിസി അധ്യക്ഷൻ ശശി തരൂരിനെ വിളിച്ചത്. എടുത്ത് ചാടി പ്രതികരിക്കുതെന്ന് തരൂരിനോട് സുധാകരൻ ആവശ്യപ്പെട്ടു. കോൺഗ്രസ് തിരിച്ചു വരവിൻറെ പാതയിലാണ്. ഇതിനിടയടിലുണ്ടാകുന്ന ഇത്തരം വിവാദങ്ങൾ തരൂരിൻറെ പൊതു സമ്മതിക്ക് തന്നെ ദോഷം ചെയ്യും. പാർട്ടിക്കെതിരെ പറഞ്ഞാൽ അണികൾ ഉൾക്കൊള്ളില്ല. തരൂരിനെ ഒപ്പം നിർത്തണമെന്ന് അഭിപ്രായമുള്ള സുധാകരൻ പരാതികൾ പരിഗണിക്കാമെന്ന് തരൂരിനെ അറിയിച്ചെന്നാണ് വിവരം.

അതേസമയം, നോ കമൻറസ് പ്രതികരണം പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. ഐക്യാഹ്വാനവുമായി രമേശ് ചെന്നിത്തലയും ഗൗരവമുള്ള വിഷയമല്ലെന്ന് പറഞ്ഞ് കെ മുരളീധരനും വിവാദത്തെ അവഗണിച്ചു. തന്നെ ഉയർത്തിക്കാട്ടണമെന്ന് അഭിപ്രായം ഘടകക്ഷികൾക്കുമുണ്ടെന്ന് തരൂർ പറയുമ്പോഴാണ് വിവാദ പ്രസ്താവനകളെ ആർഎസ്പി വിമർശിക്കുന്നത്. തരൂരിനെ പറഞ്ഞു വിടരുതെന്ന് അഭിപ്രായമുള്ള കോൺഗ്രസ് നേതാക്കളും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കണമമെന്ന് പറയുന്നില്ല. ദേശീയ തലത്തിൽ കൂടുതൽ റോൾ കൊടുക്കണമെന്ന് മാത്രമാണ് അവരുടെയും പക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here