കോഴിക്കോട്: വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശിനി മൗസ മെഹ്റിസിനെയാണ് (21) മരിച്ചനിലയില്‍ കണ്ടെത്തിയത്.കോഴിക്കോട് ഗവ. ലോ കോളജ് രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ്. കോഴിക്കോട് കോവൂര്‍ ബൈപ്പാസിന് സമീപത്ത് ഇവര്‍ പെയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥിനി മുറിയില്‍ എത്തിയപ്പോള്‍ മൗസയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.