2025 ഫെബ്രുവരി 25 ചൊവ്വ
BREAKING NEWS
👉പശ്ചിമ ബംഗാളിലും ഒഡീഷയിലും ഭൂചലനം. റിക്ടർ സ്ക്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. ബംഗാൾ ഉൾക്കടലിൽ 91 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം.
👉വെഞ്ഞാറുമ്മൂട് കൂട്ടക്കൊല: ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി; അമ്മയുടെ നിലയിൽ നേരിയ പുരോഗതി
👉 അഞ്ച് സി ഐ മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇൻക്വസ്റ്റ് നടത്തുന്നത്. ശേഷം ഫോറൻസിക് പരിശോധന നടത്തും.

👉വെഞ്ഞാറുമ്മൂട് ശ്രീ ഗോകുലം മെഡിക്കൽ കോളജിലുള്ള അഫ്സാൻ, ഫർസാന എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യം ഇൻക്വസ്റ്റ് നടത്തുന്നത്.
👉ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ അതാത് വീടുകളിലാണ്. ഇൻക്വസ്റ്റ്, ഫോറൻസിക് പരിശോധനകൾ പൂർത്തിയായ ശേഷം മൃതദേഹങ്ങൾ പോസ്റ്റ് മാർട്ടം നടത്തും.

🌴കേരളീയം🌴
🙏തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഉറ്റബന്ധുക്കളായ അഞ്ച് പേരെ യുവാവ് വെട്ടിക്കൊന്നു. മുത്തശ്ശിയും സഹോദരനും അടക്കം സ്വന്തം കുടുംബത്തിലെ അഞ്ചു പേരെയാണ് 23 വയസ്സ് മാത്രം പ്രായമുള്ള യുവാവ് കൊലപ്പെടുത്തിയത്.
🙏 വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പേരുമല സ്വദേശി അഫാനാണ് കേരളത്തെ നടുക്കിയ ഈ കൊലപാതകങ്ങള്‍ നടത്തിയത്. മൂന്നു വീടുകളിലായാണ് അഫാന്‍ ഈ കൂട്ടക്കുരുതി നടത്തിയത്.

🙏 അഫാന്റെ മാതാവ് ഒഴികെ എല്ലാവരും പോലീസ് എത്തും മുന്നെ മരിച്ചിരുന്നു. അഫാന്റെ 88 വയസുള്ള മുത്തശ്ശി സല്‍മാബീവി, 13 വയസുള്ള സഹോദരന്‍ അഫ്സാന്‍, പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, അഫാന്റെ പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരാണ് കൊല്ലപ്പെട്ടത്.
🙏അഫാന്റെ മാതാവ് ഷെമി അതീവഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

🙏 രാവിലെ പത്ത് മണിക്കും വൈകുന്നേരം ആറ് മണിക്കും ഇടയിലാണ് എല്ലാ കൊലപാതകങ്ങളും നടന്നതെന്ന് എസ്.പി കെ.എസ്. സുദര്‍ശന്‍ ഐ.പി.എസ്. വിഷം കഴിച്ചതായി സംശയമുള്ളതിനാല്‍ പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
🙏 കൂട്ടക്കൊലയില്‍ പ്രതികരണവുമായി പ്രതി അഫാന്റെ പിതാവ് റഹീം. നാട്ടില്‍ തനിക്ക് സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്നും പെണ്‍കുട്ടിയുമായുള്ള ബന്ധം തന്നെ അറിയിച്ചിട്ടില്ലെന്നും സൗദിയിലുള്ള റഹീം പറഞ്ഞു.

🙏 പണിമുടക്കി സമരം ചെയ്ത കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയിലെ അംഗങ്ങള്‍ക്ക് എതിരെയുള്ള പ്രതികാര നടപടിയില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്മാറി.
🙏 കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ വന്യജീവി ആക്രമണം തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടതായി വനംമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
🙏 ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശ കേസില്‍ ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ ബിജെപി നേതാവ് പിസി ജോര്‍ജ്ജിനെ റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോര്‍ജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.

🙏 തലസ്ഥാനത്ത് നിന്നും ഇടുക്കി പൂപ്പാറയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഉടുമ്പന്‍ചോല-രണ്ടാം മൈല്‍ റോഡിന്റെ ഭാഗമായ ബൈസണ്‍വാലി-കുരങ്ങുപാറ റോഡിലൂടെയുള്ള ആദ്യ ബസ് സര്‍വീസാണിത്. തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി, ആനച്ചാല്‍, രാജാക്കാട് വഴിയാണ് ദിവസേന ബസ് സര്‍വീസ് നടത്തുന്നത്.
🙏 ആശാ പ്രവര്‍ത്തകരുടെ സമരത്തെ തള്ളിപ്പറഞ്ഞും അധിക്ഷേപിച്ചും സിഐടിയു. അരാജക സംഘടനകളുടെ സമര നാടകമെന്ന് എളമരം കരീം സമരത്തെ വിമര്‍ശിച്ചു. രാഷ്ട്രീയപ്രേരിത സമരത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🙏 പട്ടാമ്പിയില്‍ വാഹനാപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. പട്ടാമ്പി – പുലാമന്തോള്‍ പാതയില്‍ വള്ളൂര്‍ രണ്ടാം മൈല്‍സിനടുത്ത് ബൈക്ക് ടാങ്കര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണ ഏലംകുളം എറയത്ര വീട്ടില്‍ ഫാത്തിമ അന്‍സിയ(18)യാണ് മരിച്ചത്.
🙏 സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ച മുന്‍ കോളേജ് യൂണിയന്‍ ഭാരവാഹിയെ എസ്എഫ്ഐ നേതാവ് മര്‍ദിച്ചെന്ന് പരാതി.എറണാകുളം വൈപ്പിന്‍ കോളേജിലെ മുന്‍ എസ്എഫ്ഐ യൂണിയന്‍ ഭാരവാഹി രണ്ടാം വര്‍ഷ ബി. എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥി കെ.ജെ സാല്‍വിനെ എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അനോഷ് മര്‍ദിച്ചെന്നാണ് പരാതി.

🙏 നൈജീരിയയില്‍ നിന്നും മയക്കുമരുന്ന് ബെംഗളുരു വഴി കേരളത്തില്‍ എത്തിക്കുന്ന പ്രധാനിയെ കല്ലമ്പലം പോലീസ് ബെംഗളുരുവില്‍ നിന്നും അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് സ്വദേശി ആശാരി വീട്ടില്‍ അമീര്‍(39) ആണ് പിടിയിലായത്.
🙏 തൃത്താലയില്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കൂട്ടത്തല്ല്. കോണ്‍ഗ്രസ് ഭരിക്കുന്ന കുമ്പിടി സഹകരണ ബാങ്കില്‍ സാമ്പത്തിക തിരിമറി നടത്തിയയാളെ ഡി.സി.സി ഭാരവാഹിയാക്കിയതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.

🙏 കോഴിക്കോട് ഗവ. ലോ കോളേജിലെ രണ്ടാം വര്‍ഷം എല്‍എല്‍ബി വിദ്യാര്‍ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ മൗസ മെഹ്റിസിനെയെ (21) താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കോവൂര്‍ ബൈപ്പാസിന് സമീപത്ത് ഇവര്‍ പെയിങ്ങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
🙏വയോധികനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി പൂനൂര്‍ കുണ്ടത്തില്‍ സുധാകരന്‍ (62) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഇദ്ദേഹത്തെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

🇳🇪 ദേശീയം 🇳🇪
🙏 സി.ബി.എസ്.ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ ഇനി മുതല്‍ രണ്ട് തവണ. പുതിയ മോഡല്‍ 2026- 27 അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു.
🙏 ദില്ലിയില്‍ കുട്ടിക്കടത്ത് നടത്തിയ യുവതി സ്വന്തം മകനെ വില്‍ക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്. ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടികളെ കടത്തിയ 34 കാരിയെയും സംഘത്തേയും പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.

🇦🇽 അന്തർദേശീയം 🇦🇺
🙏 റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി.
🙏ബംഗ്ലാദേശില്‍ ആഭ്യന്തരമായി സംഭവിക്കുന്ന എല്ലാ തെറ്റുകള്‍ക്കും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് ഉചിതമല്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ശനിയാഴ്ച ഡല്‍ഹി സര്‍വകലാശാല സാഹിത്യോത്സവത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

🏏 കായികം 🏏
🙏 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ആതിഥേയരായ പാകിസ്ഥാന്‍ സെമി കാണാതെ പുറത്ത്. ഇന്നലെ നടന്ന ഗ്രൂപ്പ് എ യിലെ നിര്‍ണായകമത്സരത്തില്‍ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിനെ കീഴടക്കി ന്യൂസിലന്‍ഡ് സെമിയിലെത്തിയതോടെയാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്.
🙏ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 9 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തു.

🙏മറുപടി ബാറ്റിംഗിനിങ്ങിയ ന്യൂസിലന്‍ഡ് 112 റണ്‍സെടുത്ത രചിന്‍ രവീന്ദ്ര യുടെ മികവില്‍ 46.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യത്തിലെത്തി.
ഇതോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും ന്യൂസിലാന്‍ഡും സെമി ഉറപ്പിച്ചു.