
കൊല്ലം.ജില്ലയില്‍ ആറിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്നു. നാലിടങ്ങളിൽ എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും സീറ്റ് നിലനിർത്തി. ആർക്കും സീറ്റ് നഷ്ടമില്ല.കൊട്ടാരക്കര നഗരസഭ 20ാം വാർഡ് കല്ലുവാതുക്കൽ ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർഥി മഞ്ജു
സാം 193 വോട്ടുകൾക്ക് വിജയിച്ചു.
കൊട്ടാരക്കര ബ്ലോക്കിലെ കൊട്ടറ എട്ടാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി വത്സമ്മ തോമസ് 900 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
അഞ്ചൽ ഇടമുളയ്ക്കൽ പഞ്ചായത്ത് പടിഞ്ഞാറ്റിൻകര വാർഡിൽ 24 വോട്ടിന് യുഡിഎഫ് സ്ഥാനാർഥി ഷീജ ദിലീപ് വിജയിച്ചു.കുലശേഖരപുരം പഞ്ചായത്തിലെ 18 വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പി സുരജാ ശിശുപാലൻ 595 വോട്ടുകൾക്ക് വിജയിച്ചു.ക്ലാപ്പന പഞ്ചായത്തിൽ രണ്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ജയാദേവി 277 വോട്ടുകൾക്ക് വിജയിച്ചു.അഞ്ചൽ ബ്ലോക്ക് ഏഴാം ഡിവിഷൻ യുഡിഫ് സ്ഥാനാർദ്ധി ഷെറിൻ അഞ്ചൽ 877 വോട്ടിനു വിജയിച്ചു.