സ്പെഷ്യല്‍ റിപ്പോര്‍ട്ട്
കൊല്ലം. കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനത്തിന് ഒരു വിഭാഗം കുട്ടികള്‍ക്ക് അവസരം നിഷേധിക്കുന്നു. ഒന്നാം ക്‌ളാസിലേക്ക് പ്രവേശനത്തിന് ആറു വയസുതികഞ്ഞിരിക്കണമെന്ന ചട്ടത്തിലാണ് നിയമത്തിന്റെ നൂലിഴപിടിച്ച് എങ്ങുമില്ലാത്ത തരത്തില്‍ ഒരു വിഭാഗം കുട്ടികളെ തള്ളുന്നത്.
ഒന്നാം ക്‌ളാസിലേക്ക് ആറുവയ്‌സ് തികയണമെന്നാണ് നിയമം. സര്‍ക്കാര്‍ സ്‌കൂളില്‍ ആറുമാസം ഇളവുണ്ട് സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകളിലും പ്രവേശനത്തിന് ബുദ്ധിമുട്ടില്ല. ചിലയിടത്ത് ജൂണില്‍ ആറു വയസ് തികഞ്ഞാല്‍മതി. എന്നാല്‍ മാര്‍ച്ച് 31ന് ശേഷം ജനിച്ച കുട്ടി കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കണമെങ്കില്‍ ഒരു വര്‍ഷം കാത്തിരിക്കണം. ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ലാത്തതിനാല്‍ മറ്റുവഴികള്‍ തേടുകയാണ് മാതാപിതാക്കള്‍. സ്വകാര്യ അണ്‍എയിഡഡ് സ്‌കൂളുകള്‍ആളെ തേടി കാത്തിരിക്കുന്നതിനാല്‍ ഇവരെ അവര്‍ റാഞ്ചിക്കൊണ്ടുപോകും. മാതാപിതാക്കളുടെ ഉദ്യോഗവുമായി ബന്ധപ്പെട്ട് ശരിക്കും കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിന് അര്‍ഹരായ കുട്ടികള്‍ക്ക് തങ്ങളുടെ ആനുകൂല്യം നിഷേധിക്കപ്പെടുന്നു എന്ന വലിയ നഷ്ടവുമുണ്ട്.
31-3.2019ന് ശേഷം ജനിച്ച കുട്ടി ഈ വര്‍ഷം പ്രവേശനത്തിന് യോഗ്യനല്ല. അവന്‍ അടുത്ത വര്‍ഷം വരെ കാക്കണം. ഇതിനെതിരെ രക്ഷിതാക്കള്‍ നല്‍കിയ പരാതികളൊന്നും അധികൃതര്‍ പരിഗണിച്ചിട്ടില്ല. ഈ വിഷയത്തില്‍ എംപിമാര്‍ ഇടപെട്ട് അവസരസമത്വം ഉണ്ടാക്കണമെന്ന് ഒരുവിഭാഗം രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.