ചുങ്കത്തറയിൽ അവിശ്വാസം പാസായി,എൽഡിഎഫിന് ഭരണം പോയി

Advertisement

മലപ്പുറം. ചുങ്കത്തറയിൽ അവിശ്വാസം പാസായി,എൽഡിഎഫിന് ഭരണനഷ്ടം. ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി.യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 10-10 ആയിരുന്നു എൽഡിഎഫ് യുഡിഎഫ് കക്ഷിനില. എൽഡിഎഫിന്റെ നുസൈബ സുധീർ യുഡിഎഫിനെ പിന്തുണച്ചു. നിലവിൽ കക്ഷിനില 11- 9. കൂറുമാറ്റം പി വി അൻവറിന്റെ ഇടപെടലിൽ ആയിരുന്നു. ചുങ്കത്തറയിൽ എൽഡിഎഫിന് തിരിച്ചടി. രാവിലെ ആരംഭിച്ച സംഘര്‍ഷം ഇപ്പോഴും തുടരുന്നുണ്ട്. പി വി അന്‍വറിനെ ഒരു കടമുറിയിലിലിട്ട് ഷട്ടറിട്ട സംഭവം രാവിലെ ഉണ്ടായി. യുഡിഎഫ് പ്രവര്‍ത്തകരെത്തിയാണ് അന്‍വറിനെ മോചിപ്പിച്ചത്. യുഡിഎഫിന് വലിയ ഒരു വാഗ്ദാനം നല്‍കുക എന്ന അജണ്ടയാണ് ചുങ്കത്തറ വഴി അന്‍വര്‍ നടപ്പാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here