തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറുമ്മൂട് കൂട്ടകൊലക്കേസ് പ്രതി 23 കാരനായ അഫാന് പണ്ടേ എലിവിഷത്തോട് പ്രീയം. ഇന്നലെ വൈകിട്ട് 6.30തോടെ കുടുംബാംഗങ്ങളെയും പ്രണയിനിയേയും ഉൾപ്പെടെ 5 പേരെ കൊലപ്പെടുത്തിയ ശേഷം വെഞ്ഞാറുമ്മുട് പോലീസ് സ്റ്റേഷനിൽ കുറ്റസമ്മതം നടത്തിയ പ്രതി പറഞ്ഞത് താൻ എലിവിഷം കഴിച്ചിട്ടുണ്ടന്നാണ്.ഉടൻ തന്നെ പോലീസ് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ആദ്യം ചികിത്സയ്ക്ക് വിസമ്മതിച്ച ഇയാൾ പിന്നീട് വഴങ്ങി. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
എട്ട് വർഷം മുമ്പ് മൊബൈൽ ഫോൺ വാങ്ങി നൽകിയില്ലെന്ന് പറഞ്ഞ് അഫാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്നും എലിവിഷം തന്നെയാണ് ഉപയോഗിച്ചത് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ആത്മഹത്യാ പ്രവണത നേരേന്നെ തന്നെയുള്ളയാളാണ് അഫാൻ. പുറത്ത് അധികം ആരോടും സംസാരിക്കാറില്ല. പരിചയക്കാരെ കണ്ടാൽ കൈ ഉയർത്തി വിഷ് ചെയ്യും.പുറത്ത് സൗമ്യതയോടെ പെരുമാറിയിരുന്ന അഫാൻ എപ്പോഴും അനുജനെ കൂടെ കൂട്ടാറുണ്ടായിരുന്നു. ഇന്നലെയും സ്ക്കൂൾ വിട്ട് വന്ന അനുജൻ അഫ് സാന് ഹോട്ടലിൽ കൊണ്ട് പോയി ഭക്ഷണം വാങ്ങി നൽകിയ ശേഷം തിരികെ വിട്ടിലെത്തി തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.