എറണാകുളം. പായിപ്ര പഞ്ചായത്തിൽ യുഡിഎഫ് വീണ്ടും അധികാരത്തിലേക്ക് .ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പത്താം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സുജാത ജോൺ വിജയിച്ചതോടെയാണ് പുതിയ സാഹചര്യം .നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് പി എം അസീസ് യുഡിഎഫിൽ നിന്ന് കൂറുമാറി എൽഡിഎഫിൽ ചേർന്നിരുന്നു .
ഇലക്ഷൻ കമ്മീഷൻ അസീസിനെ അയോഗ്യനാക്കിയതോടെയാണ് പത്താം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടന്നത് .അസീസിന്റെ കൂറ് മാറ്റത്തോടെ വർഷങ്ങളായി ഉണ്ടായിരുന്ന യുഡിഎഫ് മേൽകൈ നഷ്ടപ്പെട്ടിരുന്നു.ഉപതിരഞ്ഞെടുപ്പിന് ശേഷം കക്ഷിനില യുഡിഎഫ് – 11,എൽ ഡി എഫ് – 10 .