ആലപ്പുഴ. ചെട്ടിക്കാട് പട്ടാപകൽ നടുറോഡിൽ കുപ്രസിദ്ധ ഗുണ്ടകൾ തമ്മിൽ കത്തികുത്ത്. നിരവധി കേസുകളിൽ പ്രതിയായ തുമ്പി ബിനുവും ജോൺ കുട്ടിയുമാണ് ഏറ്റുമുട്ടിയത്. ഒരാളുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ. സംഭവത്തിൽ ഇരുവർക്കുമെതിരെ ആലപ്പുഴ നോർത്ത് പോലീസ് വധശ്രമത്തിന് കേസെടുത്തു.
ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ആലപ്പുഴ ചെട്ടികാട് ജംഗ്ഷന് സമീപം ഗുണ്ടകളുടെ ഏറ്റുമുട്ടൽ.
ദീർഘനാളായി തമ്മിൽ പകയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ തുമ്പി ബിനുവും ജോൺ കുട്ടിയും ഒടുവിൽ ഏറ്റുമുട്ടിയത് ചെട്ടിക്കാട് ജംഗ്ഷനിൽ മീൻ തട്ട് ഇടുന്നത് സംബന്ധിച്ച തർക്കം ആയിരുന്നു. വാക്കേറ്റത്തിന്ടെ തുമ്പി ബിനുവിനെ പുറകിലൂടെ വന്ന് ജോൺ കുട്ടി കത്തികൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റ തുമ്പി ബിനു മീൻ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ജോൺ കുട്ടിയേയും കുത്തിപ്പരിക്കേൽപ്പിച്ചു. ചോരയിൽ കുളിച്ച് നിന്ന് ഇരുവരെയും നാട്ടുകാരാണ് പിടിച്ചുമാറ്റിയത്. പോലീസ് എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവെച്ചും പോർവിളിയുണ്ടായി. സംഭവത്തിൽ ഇരുവർക്കും എതിരെ ആലപ്പുഴ നോർത്ത് പോലീസ് വധശ്രമത്തിന് കേസെടുത്തു.