കടൽ മണൽ ഖനനത്തിനെതിരെ ആർ.എസ് പി സംസ്ഥാന കമ്മിറ്റിയുടെ തീരദേശ ജാഥയ്ക്ക് ഇന്ന് തുടക്കം. എൻ.കെ പ്രേമചന്ദ്രൻ എം.പി ക്യാപ്റ്റനായയുള്ള ജാഥ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് വിഴിഞ്ഞത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മാർച്ച് രണ്ടുവരെയാണ് ആർ.എസ്.പിയുടെ തീരദേശ ജാഥ നടക്കുന്നത്. ഫെബ്രുവരി 28ന് വലിയതുറ, അഞ്ചുതെങ്ങ്, വർക്കല എന്നീ കേന്ദ്രങ്ങളിലൂടെ ജാഥ കടന്നു പോകും. മാർച്ച് ഒന്നിന് നീണ്ടകര, തുമ്പോളി, തൃക്കുന്നപ്പുഴ, ആലപ്പാട് എന്നീ കേന്ദ്രങ്ങളിലാണ് ജാഥ എത്തുക. മാർച്ച് രണ്ടിന് ഇരവിപുരം, കൊല്ലം കടപ്പുറം എന്നീ മേഖലകളിലൂടെ ജാഥ സഞ്ചരിച്ച് ശക്തികുളങ്ങരയിൽ സമാപിക്കും. സമാപന സമ്മേളനം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും.