മഹാശിവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി ആലുവ മണപ്പുറം

Advertisement

ആലുവ. പിതൃകർമ്മത്തിനായി ജനലക്ഷങ്ങൾ എത്തുന്ന മഹാശിവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി ആലുവ മണപ്പുറം .രാവിലെ ലക്ഷാർച്ചനയോടെ ചടങ്ങുകൾ ആരംഭിക്കും  തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ 116 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത് .ശിവരാത്രി ചടങ്ങുകളോട് അനുബന്ധിച്ച് കൊച്ചി മെട്രോയും, കെഎസ്ആർടിസിയും രാത്രി സ്പെഷ്യൽ സർവീസ് നടത്തും  ആംബുലൻസ് സർവീസ്, നേവിയുടെയും മുങ്ങൽ വിദഗ്ധരുടെയും സേവനവും ഒരുക്കിയിട്ടുണ്ട് . കൂടാതെ നഗരസഭ ഓഫിസ്, പൊലീസ് കൺട്രോൾ റൂം, ഫയർ സ്റ്റേഷൻ, ജില്ലാ ആശുപത്രിയുടെ അത്യാഹിത യൂണിറ്റ് എന്നിവ തുറക്കും.റൂറൽ എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത് 

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here