17-ാം ദിവസത്തിലും ആശമാർ പ്രത്യാശയോടെ

Advertisement

തിരുവനന്തപുരം. വേതന വർദ്ധനവ് ഉൾപ്പെടെ ആവശ്യപ്പെട്ടുള്ള
ആശാ വർക്കേഴ്സ് സമരം 17 ആം ദിവസത്തിലേയ്ക്ക്.. സമരം ചെയ്യുന്ന ആശ വർക്കേഴ്സിന് പിന്തുണ ഏറുകയാണ്.. ഇന്നും രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ സെക്രട്ടറിയേറ്റിലെ സമരപ്പന്തലിൽ എത്തും.. RSP സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ രാവിലെ 11 ന് സമരക്കാരെ സന്ദർശിക്കും.. അതേസമയം സമരം പൊളിക്കാനായി എല്ലാ ആശമാരും അടിയന്തരമായി തിരികെ പ്രവേശിക്കണമെന്ന് കാട്ടി കഴിഞ്ഞ ദിവസം എൻ എച്ച് എം ഉത്തരവ് ഇറക്കിയിരുന്നു.. തിരികെ പ്രവേശിച്ചില്ലെങ്കിൽ ഒഴിവുള്ള സ്ഥലങ്ങളിൽ പകരം ക്രമീകരണം ഒരുക്കണമെന്നാണ് നിർദ്ദേശം.. ഇതു പ്രകാരമുള്ള തൊഴിൽ നടപടികളും ഉണ്ടായേക്കും..

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here