തിരുവനന്തപുരം. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പൊലീസ് കൂടുതൽ തെളിവ് ശേഖരണം തുടരും.. കൊലപാതകങ്ങൾ നടന്ന വീടുകളിലും, അഫാൻ യാത്ര ചെയ്ത സ്ഥലങ്ങളിലും എത്തി കൂടുതൽ പരിശോധനകൾ നടത്തും.. ആശുപത്രിയിൽ കഴിയുന്ന പ്രതിയുടെ മാതാവ് ഷെമി യുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
എലി വിഷം കഴിച്ച മൊഴി നൽകിയ പ്രതി അഫാന് മൂന്നു ദിവസത്തെ ഒബ്സർവേഷൻ ആണ് ഡോക്ടർമാർ നിർദ്ദേശിച്ചത്.. ഇന്നും നാളെയും കൂടി പ്രതി ഒബ്സർവേഷനിൽ തുടരും.. ഇന്നലെയും ആശുപത്രിയിൽ എത്തി അഫാന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.. ഈ മൊഴി അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകൾ തുടരും.. സഹോദരൻ അഫ്സാനെ കൊലപെടുത്തും മുൻപ് പോയ ഹോട്ടലിലെ ജീവനക്കാരുടെയും, ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും.. പേരുമല, പാങ്ങോട്, എസ് എൻ പുരം എന്നിവിടങ്ങളിൽ എത്തി കൂടുതൽ പരിശോധന നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം . സിസിടിവി ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും ശേഖരിക്കും.. പ്രതിയുടെ മാതാവ് ഷെമി ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.. ആരോഗ്യനിലയിൽ പുരോഗതിയുണ്ട്..