ന്യൂ ഡെൽഹി : കോൺഗ്രസ് നേതൃത്വത്തിനെ തിരെ ആഞ്ഞടിച്ച് വീണ്ടും ഡോ.ശശീ തരൂർ എം പി.
ബിജെപിയിലേക്കില്ല, അത്തരം ചർച്ചകൾ നടന്നിട്ടില്ല.ബി ജെ പി ഒരിക്കലും തൻ്റെ ഓപ്ഷ നേയല്ല. സ്വതന്ത്രനാകാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമയം ചെലവഴിക്കാൻ തനിക്ക് വേറെ വഴിയുണ്ട്. അത് പ്രഭാഷണവും എഴുത്തുമാകാം.
തന്നെ പാർട്ടിക്ക് വേണ്ടെങ്കിൽ വേറെ പാട് നോക്കാം. ഉപയോഗിക്കണമെങ്കിൽ ഒപ്പമുണ്ടാകുമെന്നും ഡോ.ശശീ തരൂർ എംപി പറഞ്ഞു.കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിൽ കേരളത്തിൽ സി പി എം നന്നായി പ്രവർത്തിച്ചു. ഇങ്ങനെ പോയാൽ കോൺഗ്രസ് വീണ്ടും പ്രതിപക്ഷത്താകുമെന്നും പോഡ്കാസ്റ്റിലെ അഭിമുഖത്തിൽ ഡോ.ശശീതരൂർ പറഞ്ഞു.
ഭരണത്തിലായാലും പ്രതിപക്ഷത്തായാലും നാട് നന്നാകണമെന്നാണ് ആഗ്രഹമെന്ന് ഡോ.ശശീ തരൂർ എം പി
കേരളത്തിൻ്റെ പ്രശ്നങ്ങളിൽ താൻ കുറെ കൂടി ഇടപെടണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായും ശശി തരൂർ പറഞ്ഞു.