2025 ഫെബ്രുവരി 26
ഇന്ന് മഹാശിവരാത്രി. എല്ലാ വായനക്കാർക്കും ശിവരാത്രി ആശംസകൾ🙏🙏🙏🙏🙏🙏🙏🙏🙏
BREAKING NEWS
👉 തുറന്ന് പറഞ്ഞ് വീണ്ടും തരൂർ. ഭരണത്തിലായാലും പ്രതിപക്ഷത്തായാലും നാട് നന്നാകണമെന്നാണ് ആഗ്രഹമെന്ന് ഡോ.ശശീ തരൂർ എം പി
👉കേരളത്തിൻ്റെ പ്രശ്നങ്ങളിൽ താൻ കുറെ കൂടി ഇടപെടണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായും ശശി തരൂർ

👉മഹാകുംഭമേള സമാപനം ഇന്ന് പ്രയാഗ് രാജിൽ
👉തൃശൂർ വടക്കാഞ്ചേരിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു.ഇന്നലെ രാത്രിയാണ് സേവ്യർ എന്ന യുവാവ് കൊല്ലപ്പെട്ടത്.
🌴കേരളീയം🌴
🙏 നഗരത്തില്‍ റോഡ് തടസ്സപ്പെടുത്തി ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരം നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്ത് കണ്ണൂര്‍ ടൗണ്‍ പൊലീസ്. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഒന്നാം പ്രതിയാണ്. കെ വി സുമേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരും കേസില്‍ പ്രതിയാണ്.

🙏 വെഞ്ഞാറമൂട്ടിലെ കൊലവെറിയുടെ ഇരകള്‍ക്ക് കണ്ണീരോടെ വിട നല്‍കി നാട്. യുവാവിന്റെ കൊലക്കത്തിക്കിരയായി ജീവന്‍ നഷ്ടപ്പെട്ട 5 പേരുടെയും സംസ്‌കാരം ഇന്നലെ പൂര്‍ത്തിയായി. തിങ്കളാഴ്ചയാണ് 23കാരന്‍ അഫാന്‍ ഉറ്റവരെയും പെണ്‍സുഹൃത്തിനെയുമടക്കം 5 പേരെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
🙏 വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനായി പോയത് ഓട്ടോറിക്ഷയില്‍. വണ്ടിയില്‍ കേറിയ ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപത്തെ എന്റിച്ച് എന്ന കടയ്ക്ക് മുന്നില്‍ ഇറക്കാനായിരുന്നു അഫാന്‍ ആവശ്യപ്പെട്ടത്. വാഹനത്തിലിരുന്നപ്പോള്‍ തന്നോട് അഫാന്‍ സംസാരിച്ചെന്നും കൂട്ടക്കൊല നടത്തിയതിന്റെ ഒരു കൂസലും അഫാന് ഇല്ലായിരുന്നുവെന്നും ഓട്ടോഡ്രൈവര്‍ പറഞ്ഞു .

🙏ജ്യേഷ്ഠന്റെ കൊലക്കത്തിക്കിരയാകുന്നതിന് തൊട്ടുമുമ്പ് 13കാരന്‍ അഫ്സാന്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങാന്‍ ഹോട്ടലിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഹോട്ടലില്‍ മന്തി വാങ്ങാന്‍ എത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുളളത്.
🙏 തലസ്ഥാന നഗരിയെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തില്‍ പ്രതികരണവുമായി പ്രതി അഫാന്റെ പിതാവ് റഹീം. നാട്ടിലേക്ക് വരാന്‍ ശ്രമം നടത്തുന്നതായും വീസ കാലാവധി തീര്‍ന്നതിനാലാണ് വരാന്‍ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ സഹായവുമായി ഒപ്പമുണ്ടെന്നും റഹീം പ്രതികരിച്ചു.

🙏മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനു പകരം പുതിയ മദ്യനിര്‍മ്മാണശാലകള്‍ക്ക് അനുമതി നല്‍കുന്നത് ലഹരി മാഫിയയെ പാലൂട്ടുന്നതിന് തുല്യമാണെന്ന് ഓര്‍ത്തഡോക്സ് സഭ. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേവലം പ്രതിജ്ഞയെടുപ്പ് മാത്രമാകരുതെന്നും ലഹരി ഉപയോഗത്തെ ലഘൂകരിക്കുന്ന ചലച്ചിത്രങ്ങള്‍ കുട്ടികളെ സ്വാധീനിക്കുന്നുവെന്നും സഭ പറഞ്ഞു.
🙏 അനുമതി ഇല്ലാതെ ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചതിന് കേസെടുത്തു. കോഴിക്കോട് ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികള്‍ക്ക് എതിരെയാണ് വനം വകുപ്പ് കേസ് എടുത്തത്. ആനയുടമക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.

🙏 മത വിദ്വേഷ പരാമര്‍ശ കേസില്‍ റിമാന്റിലുള്ള പി സി ജോര്‍ജ് വീണ്ടും ജാമ്യാപേക്ഷ നല്‍കി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യപേക്ഷ നല്‍കിയത്. കോടതി വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കും. അതേസമയം പി.സി. ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി ഐസിയുവില്‍ തുടരുകയാണ്.
🙏 ആലത്തൂരില്‍ വീട്ടമ്മ മകന്റെ സുഹൃത്തായ 14കാരനെ തട്ടിക്കൊണ്ടു പോയതായി പരാതി. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരന്റെ ചേട്ടനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരന്‍ സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്.

🙏 ഇടുക്കി കൂട്ടാറില്‍ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദ്ദിച്ച കമ്പംമെട്ട് സിഐ ഷമീര്‍ഖാനെ സ്ഥലം മാറ്റി. കൊച്ചി സിറ്റി സൈബര്‍ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്.
🇳🇪 ദേശീയം 🇳🇪
🙏 സി.ബി.എസ്.ഇ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ 2026 മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ നടത്തുന്നതിനുള്ള കരടുനിര്‍ദേശങ്ങള്‍ അംഗീകരിച്ച് സി.ബി.എസ്.ഇ .ഇനി കരടുനിര്‍ദേശങ്ങള്‍ പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ക്കായി പൊതുവിടത്തില്‍ പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ടവര്‍ക്ക് മാര്‍ച്ച് ഒന്‍പതുവരെ പ്രതികരണം അറിയിക്കാം. കരടനുസരിച്ച് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ആറുവരെയാകും ഒന്നാംഘട്ടപരീക്ഷ. രണ്ടാംഘട്ടം മേയ് അഞ്ചുമുതല്‍ 20 വരെ നടത്തും.

🙏 ഇറ്റലിയിലേക്കുള്ള വ്യാജ റസിഡന്റ് പെര്‍മിറ്റ് നല്‍കി കബളിപ്പിച്ച കേസില്‍ മലയാളിയെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്. തോട്ടകാട്ടുക്കല്‍ സ്വദേശി രൂപേഷ് പി ആര്‍ ആണ് അറസ്റ്റിലായത്. മലയാളിയായ ഡിജോ ഡേവിസ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ദേശീയം
🙏 ഭക്തജനങ്ങളുടെ കണക്കില്‍ റെക്കോര്‍ഡിട്ട് മഹാകുംഭമേള. ഇത് വരെ 64 കോടിയിലധികം ഭക്തര്‍ മഹാകുംഭമേളയ്ക്കെത്തിച്ചേര്‍ന്നതായി അധികൃതര്‍ അറിയിച്ചു. മഹാശിവരാത്രി കൂടി കഴിയുന്നതോടെ ഈ കണക്ക് 66 കോടി കവിയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

🙏 കര്‍ണാടക ബസ് തടഞ്ഞ് ഡ്രൈവറെ കുങ്കുമം അണിയിച്ച് ജയ് മഹാരാഷ്ട്ര എന്ന് വിളിപ്പിച്ച് ശിവസേനാ പ്രവര്‍ത്തകര്‍. തിങ്കളാഴ്ച സോളാപൂരിലാണ് സംഭവം. ഇതിന് പിന്നാലെ ബസിന് മുകളിലും ശിവസേനാ അനുകൂല മുദ്രാവാക്യങ്ങളും പ്രവര്‍ത്തകര്‍ കുറിച്ചു.
🙏 ഡല്‍ഹി നിയമസഭയില്‍ രണ്ടാം ദിവസവും നാടകീയ രംഗങ്ങള്‍. ലഫ്റ്റനന്റ് ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിനിടെ ബഹളം വെച്ചതിന് പ്രതിപക്ഷ നേതാവ് അതിഷി ഉള്‍പ്പെടെയുള്ള എഎപി എംഎല്‍മാരെ സഭയില്‍ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബിആര്‍ അംബ്ദേക്കറിന്റെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങള്‍ ബിജെപി മാറ്റിയെന്ന് ആരോപിച്ചാണ് എഎപി സഭയില്‍ പ്രതിഷേധിച്ചത്.

🙏 ഡല്‍ഹി മദ്യനയത്തിലെ സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. 2,002 കോടി രൂപയുടെ വരുമാനം നഷ്ടം സര്‍ക്കാരിനുണ്ടായിയെന്നും അടിമുടി ക്രമക്കേടെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
🙏 റെയില്‍വേ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഐഐടി മദ്രാസ് 422 മീറ്റര്‍ നീളമുള്ള ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് വികസിപ്പിച്ചെടുത്തു. 30 മിനിറ്റിനുള്ളില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മാണം.

🙏 1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ച് ദില്ലി വിചാരണ കോടതി. കലാപത്തിനിടെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് വിധി. ദില്ലി വിചാരണ കോടതി സ്പെഷ്യല്‍ ജഡ്ജ് കാവരേി ബവേജയുടേതാണ് വിധി. നിലവില്‍ തിഹാര്‍ ജയിലിലാണ് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍.
🙏 ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് പ്രതിപക്ഷ വിമര്‍ശനത്തിന് യോഗി ആദിത്യനാഥ് മറുപടി പറഞ്ഞത്.

🇦🇽 അന്തർദേശീയം 🇦🇽
🙏 യുദ്ധത്തിനിടെ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത പ്രദേശങ്ങളിലുള്ള അപൂര്‍വ ധാതുശേഖരം അമേരിക്കയ്ക്ക് നല്‍കാമെന്ന് റഷ്യ. റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് പ്രസിഡന്റ് പുതിന്‍ പുതിയ വാഗ്ദാനം മുന്നോട്ടുവെച്ചത്.
🙏യുക്രൈനിലെ ധാതുനിക്ഷേപത്തില്‍ അവകാശം വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടേയിരിക്കേയാണ് റഷ്യയുടെ ഭാഗത്തുനിന്നുള്ള അസാധാരണ വാഗ്ദാനം.

🏏🏏 കായികം 🏏🏏
🙏 രഞ്ജി ട്രോഫിയില്‍ കന്നികീരീടമെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ട് കേരളം ഇന്ന് വിദര്‍ഭയെ രഞ്ജി ട്രോഫി ഫൈനലില്‍ നേരിടും. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ 9.30നാണ് മത്സരം തുടങ്ങുക. ജിയോ ഹോട്സ്റ്റാറില്‍ മത്സരം തത്സമയം കാണാം.
🙏 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്നലെ നടക്കാനിരുന്ന ദക്ഷണാഫ്രിക്ക – ഓസ്ട്രേലിയ മത്സരം മഴകാരണം ഉപേക്ഷിച്ചു. മണിക്കൂറുകള്‍ കാത്തിരുന്നതിന് ശേഷവും മത്സരം നടത്താന്‍ സാധിക്കില്ലെന്ന് കണ്ടതോടെയാണ് അമ്പയര്‍മാര്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.