മൂന്നു പേരേ കൊന്നശേഷം ബാറില്‍; വീണ്ടും മദ്യം വാങ്ങിക്കൊണ്ടുപോയി കൊന്നത് രണ്ടുപേരേക്കൂടി

Advertisement

തിരുവനന്തപുരം:നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാൻ മൂന്നു പേരേ കൊന്നശേഷം ബാറിലെത്തിയതായി സിസിടിവി ദൃശ്യങ്ങൾ തെളിവ്.

ഉമ്മയടക്കമുള്ളവരെ തലക്കടിച്ച്‌ വീഴ്ത്തിയ ശേഷമാണ് പ്രതി ബാറില്‍ പോയത്. വെഞ്ഞാറമൂട്ടിലെ ബാറില്‍ 10 മിനിറ്റ് ചെലവഴിച്ച ശേഷം അഫാൻ മദ്യം വാങ്ങി വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ ശേഷം ഫർസാനയെയും അനുജനെയും കൊലപ്പെടുത്തിയതിന് ശേഷം അഫാൻ വാങ്ങിയ മദ്യം കഴിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി അഫാന്റെയും ഉമ്മ ഷെമിയുടെയും ഫോണുകള്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. അഫാൻ നടത്തിയ ഗൂഗിള്‍ സേർച്ചുകളുടെ വിവരങ്ങള്‍ പരിശോധിക്കാൻ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. കുടുംബം കൂട്ട ആത്മഹത്യയെ കുറിച്ച്‌ ദിവസങ്ങളായി ആലോചിച്ചിരുന്നതായി അഫാൻ പോലീസിനോട് പറഞ്ഞിരുന്നു. കൂട്ട ആത്മഹത്യയ്ക്കുള്ള മാർഗ്ഗങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞിരുന്നതായും അഫാൻ പറഞ്ഞു. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാനാണ് ഫോണ്‍ പരിശോധന നടത്തുന്നത്.

ആശുപത്രിയില്‍ കഴിയുന്ന അഫാന്റെ വിശദമായ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രാത്രി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മൊഴി നല്‍കാൻ അഫാൻ അന്ന് മാനസികമായി തയ്യാറായിരുന്നില്ല. ആറ്റിങ്ങല്‍ ഡിവൈഎസ്പിയും വെഞ്ഞാറമൂട് സിഐയുമാണ് രാത്രി 8.30 ഓടെ മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഇന്ന് രാവിലെ വീണ്ടും മൊഴിയെടുക്കാൻ ശ്രമം നടത്തും.

Advertisement