തൃശൂർ: തൃശൂർ വടക്കാഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യർ (45) ആണ് കൊല്ലപ്പെട്ടത്.
സേവ്യറിനൊപ്പമുണ്ടായിരുന്ന അനീഷിനും കുത്തേറ്റു. ക്രിമിനല്‍ കേസിലെ പ്രതിയായ വിഷ്ണുവാണ് ഇരുവരെയും കുത്തിയത്.
സേവ്യറും അനീഷും വിഷ്ണുവിനെ വീട്ടില്‍ കയറി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഈ സമയത്ത് അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കൊണ്ട് വന്ന് വിഷ്ണു ഇരുവരേയും കുത്തുകയായിരുന്നു.
മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ സേവ്യർ ഇന്ന് പുലർച്ചെ മരിച്ചു. അനീഷ് പരുക്കുകളോടെ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. പ്രതിയായ വിഷ്ണു ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.