സ്കൂൾ വിദ്യാർഥിനിയോട് അപമര്യാദ, അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു

Advertisement

ആലപ്പുഴ. ചാരുംമൂട്ടിൽ
സ്കൂൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിൽ കോൺഗ്രസ് നേതാവായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.  കോൺഗ്രസ് പാലമേൽ ഈസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറിയും കോൺഗ്രസ് അനുകൂല സർവീസ് സംഘടന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റുമായ ആദിക്കാട്ടുകുളങ്ങര സ്വദേശി 48 കാരൻ എസ് ഷിബുഖാനെയാണ്  പെൺകുട്ടിയുടെ പരാതിയിൽ നൂറനാട് പൊലീസ് സ്കൂളിലെത്തി അറസ്റ്റ് ചെയ്തത്

ഇന്നലെ ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. പത്താം ക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ പെൺകുട്ടിയോട് ക്ലാസ് ടീച്ചർ കൂടിയായ ഷിബുഖാൻ അശ്ലീലം പറയുകയും അപമര്യാദയായി
പെരുമാറുകയുമായിരുന്നു എന്നാണ് പരാതി. ഉടൻ പെൺകുട്ടി സഹപാഠികളെ വിവര മറിയിച്ചു. എന്നാൽ മറ്റു ചില അധ്യാപകർ ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തി. വിവരം അറിഞ്ഞെത്തിയ എസ്എഫ്ഐ പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി..

പ്രധാനാധ്യാപകന് പരാതി നൽകി.
പ്രധാന അധ്യാപകൻ പോലീസിൽ വിവരമറിയിച്ചതോടെ നൂറനാട് പോലീസും സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി സ്കൂൾ മാനേജർ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here