തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധി ഇളവ് തുടരു മെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കുക പിണറായി തന്നെയാകും.കഴിഞ്ഞ കണ്ണൂർ പാർട്ടി കോൺഗ്രസിൽ അനുവദിച്ച പ്രായപരിധി ഇളവ് പിണറായിക്ക് ഇപ്പോഴും പ്രാബല്യത്തിലുണ്ട്.ഇന്ത്യയിൽ ഒരാൾക്ക് മാത്രമാണ് ഇതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.