തിരുവനന്തപുരം. തിരഞ്ഞെടുപ്പടുത്ത കേരളത്തിലും അസമിലും നേതൃമാറ്റത്തിന് കോൺഗ്രസ്. കെ സുധാകരൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും
കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്, ബെന്നി ബഹനാൻ,റോജി എം ജോൺ എന്നിവരുടെ പേരുകൾ പരിഗണന പട്ടികയിൽ. വെള്ളിയാഴ്ച ചേരുന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചയാകും.
തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന കേരളത്തിലും അസമിലും നേതൃമാറ്റം അനിവാര്യമാണെന്ന് വിലയിരുത്തലിലാണ് ഹൈക്കമാൻഡ്. അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റണമെന്ന് ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. അടൂർ പ്രകാശ് , ബെന്നി ബഹനാൻ , റോജി എം ജോൺ എന്നിവരുടെ പേരുകളാണ് പരിഗണന പട്ടികയിൽ ഉള്ളത്. സംസ്ഥാന നേതൃത്വത്തെ നയിക്കാൻ ഈഴവ സമുദായത്തിൽ നിന്നുള്ള നേതാവ് വേണമെന്ന ആവശ്യം ശക്തമാവുകയാണെങ്കിൽ അടൂർ പ്രകാശിന് തന്നെയാണ് നറുക്ക് വീഴുക. ആന്റോ ആന്റണിയുടെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു
ഡിസിസി അധ്യക്ഷന്‍മാര്‍ക്കും മാറ്റമുണ്ടാകും. ഗൗരവ് ഗോഗോയ് അസം സംസ്ഥാന അധ്യക്ഷനായേക്കും. വെള്ളിയാഴ്ച ഡൽഹിയിൽ ചേരുന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ആകും പ്രധാന ചർച്ച വിഷയം. തെരഞ്ഞെടുപ്പിന് ആറുമാസം മുൻപെങ്കിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനുള്ള സാധ്യതയും തേടും