തൃശ്ശൂര്‍. ജില്ലയിൽ രണ്ടിടങ്ങളിലായി നടന്ന ആക്രമണങ്ങളിൽ രണ്ടുപേർ മരിച്ചു.. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വടക്കാഞ്ചേരിയിൽ ഉണ്ടായ സംഘർഷത്തിൽ 42 കാരൻ സേവിയർ ആണ് വെട്ടും കുത്തും ഏറ്റു ചികിത്സയിലിരിക്കെ മരിച്ചത്. പൊന്നൂക്കരയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ ക്രൂരമർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട മധ്യവയസ്കനാണ് രണ്ടാമത്തെയാൾ. പൊന്നൂക്കര സ്വദേശി 54 വയസ്സുള്ള സുധീഷ് ആണ് മരിച്ചത്. ഇരു സംഭവങ്ങളിലെയും പ്രതികൾ പോലീസിന്റെ പിടിയിലായി
ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു വടക്കാഞ്ചേരിയിലെ സംഭവം. വടക്കാഞ്ചേരി സ്വദേശി സേവിയറും, സുഹൃത്ത് പാലക്കാട് വടക്കുംചേരി സ്വദേശി അനീഷും ചേർന്ന് വടക്കാഞ്ചേരി പഴയ ഗെയ്റ്റിന് സമീപത്തുള്ള വിഷ്ണുവിന്റെ വീട്ടിലെത്തി വിഷ്ണുവിനെ വിളിച്ചു പുറത്തേക്കിറക്കി. തുടർന്ന് മൂവരും വാക്ക് തർക്കമായി. ഇതിനിടെ വിഷ്ണു കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സേവിയർ നെയും അനീഷിനെയും വെട്ടുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഇരുവരെയും തൃശ്ശൂർ മൂളുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സേവിയർ ഇന്ന് രാവിലെ 7 മണിയോടെ മരണപ്പെട്ടു . ഗുരുതര പരിക്കേറ്റ സുഹൃത്ത് അനീഷ് ചികിത്സയിലാണ്. സംഭവത്തിൽ നിരവധി കേസുകളിലെ പ്രതിയായ വിഷ്ണുവിനെ വടക്കാഞ്ചേരി പോലീസ് പിടികൂടി.
തൃശ്ശൂർ പൊന്നൂക്കരയിൽ ആണ് രണ്ടാമത്തെ സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ വാക്ക് തർക്കമാണ് പൊന്നൂക്കര സ്വദേശി സുധീഷിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ഉള്ള കാരണം . ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെ തൃശ്ശൂർ പൊന്നൂക്കരയിലെ വീട്ടിൽ വെച്ചായിരുന്നു ആയിരുന്നു സംഭവം. കൊല്ലപ്പെട്ട സുധീഷും പ്രതി വിഷ്ണുവും സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചിരുന്ന് വീട്ടിൽ മദ്യപിക്കുന്നതിനിടെ
വിഷ്ണുവിൻറെ സഹോദരിയെക്കുറിച്ച് സുധീഷ് വർഷങ്ങൾക്കു പറഞ്ഞ ഇഷ്ടപ്പെടാത്ത കാര്യം വിഷ്ണുവിന് വീണ്ടും ഓർമ്മ വരികയായിരുന്നു. ഇതോടെയാണ് വിഷ്ണു സുധീഷിനെ ക്രൂരമായി മർദ്ദിച്ചത്. തല ചുവരിൽ ഇടിക്കുകയും ചവിട്ടുകയും ആക്സോ ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ വരഞ്
മുറിവേൽപ്പിക്കുകയും ചെയ്തു. ഗുരുതര പരിക്കുകളോടെ സുധീഷിനെ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം ഇന്ന് രാവിലെ എട്ടരയോടെ മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ തന്നെ പ്രതി വിഷ്ണുവിനെ ഒല്ലൂർ പോലീസ് പിടികൂടിയിരുന്നു .
വിഷ്ണുവിനെതിരെ വേറെയും കേസുകൾ നിലവിലുള്ളതായി പോലീസ് അറിയിച്ചു. മരിച്ച സുധീഷ് എറണാകുളത്തെ ഇന്ത്യൻ കോഫി ഹൗസിലെ ജീവനക്കാരനാണ്.