പത്തനംതിട്ട കൂടലിൽ 13 കാരനെ ക്രൂരമായി മർദ്ദിച്ചു പിതാവ്. മർദ്ദനം മദ്യലഹരിയിൽ എന്ന് സൂചന… പോലീസിൽ പരാതി നൽകി ശിശുക്ഷേമ സമിതി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് പോലീസ്.
പത്തനംതിട്ട കൂടലിൽ ഒരാഴ്ച മുമ്പാണ് 13 കാരന് പിതാവിന്റെ ക്രൂരമർദ്ദനം ഏറ്റത്.. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പ്രാദേശികമായി പ്രചരിച്ചു. ഇതുകണ്ട സാമൂഹ്യപ്രവർത്തകരാണ് ചൈൽഡ് ലൈനും പോലീസിനും വിവരം കൈമാറിയത്.
സംഭവത്തിൽ ചൈൽഡ് ലൈൻ പോലീസിന് പരാതി നൽകി. ദൃശ്യങ്ങൾ സഹിതമാണ് പരാതി. വീട്ടുകാരുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തി കേസെടുക്കാനാണ് കൂടൽ പോലീസിന്റെ നീക്കം.ദിവസങ്ങൾക്കു മുമ്പ് കുട്ടിയുടെ മാതാവിനെയും പിതാവ് മർദ്ദിച്ചിരുന്നു.ഇവർ ആശുപത്രി ചികിത്സ തേടുകയും ചെയ്തിരുന്നു…