കളിക്കുന്നതിനിടെ സഹോദരിയോട് പിണങ്ങി മുറിയിൽ കയറി വാതിലടച്ചു; 10 വയസുകാരിയെ തിരഞ്ഞ അപ്പൂപ്പൻ കണ്ടത് മൃതദേഹം

Advertisement

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെള്ളനാട്ട് പത്ത് വയസ്സുകാരി ശുചിമുറിയിൽ തൂങ്ങി മരിച്ചത് സഹോദരിയോട് പിണങ്ങിയ ശേഷമെന്ന് വിവരം. വെള്ളനാട് കൊളക്കോട് അനുഭവനിൽ ദിൽക്ഷിതയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇളയകുട്ടിയുമായി കളിച്ച് കൊണ്ടിരിക്കുന്നതിനിടെ പെൻസിലിനെ ചൊല്ലി തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് ശുചിമുറിയിൽ കയറി വാതിലടച്ചെന്നുമാണ് പറയുന്നത്.

അമ്മയും അമ്മൂമ്മയും വീട്ടിലുണ്ടായിരുന്നില്ല. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അപ്പൂപ്പൻ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടനെ വെള്ളനാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠിക്കാൻ മിടുക്കി. കുടുംബ പ്രശ്നങ്ങൾ കാരണം അച്ഛനും അമ്മയും അകൽച്ചയിലാണ്. അസ്വാഭാവിക മരണത്തിൽ ആര്യനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Advertisement