കൊച്ചി. സ്കൂളിൽ നടന്നത് കണ്ണില്ലാത്ത ക്രൂരത, സഹപാഠിക്കുനേരെ നായ്ക്കുരണപ്രയോഗം. കേസില്ലാതെ അധികൃതര്‍. കാക്കനാട് തെങ്ങോട് ഗവൺമെൻറ് ഹൈസ്കൂളിൽ നായ്ക്കുരണക്കായ ദേഹത്ത് വീണ പെൺകുട്ടിക്ക് ഗുരുതര ശാരീരിക പ്രശ്നങ്ങൾ. സഹപാഠികൾ ക്ലാസിൽ കൊണ്ടുവന്ന നായ്ക്കുരണക്കായ കൊണ്ടുള്ള ഏറ് കൊണ്ടാണ് പത്താം ക്ലാസുകാരിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. കുട്ടിയുടെ അമ്മ പരാതി നൽകിയിട്ടും നടപടിയെടുക്കാതെ സ്കൂൾ അധികൃതർ. ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകിയിട്ടും പോലീസ് പരാതി ഒതുക്കി തീർക്കുന്നു എന്ന് കുട്ടിയുടെ അമ്മ. ദിവസങ്ങളോളം കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ.
“നിനക്കുണ്ടായ അനുഭവം മറ്റൊരു കുട്ടിയോട് പറയണമെന്നും നായക്കുരണക്കായ കൊണ്ടുവന്ന പെൺകുട്ടികൾ ഭീഷണിപ്പെടുത്തി’.പരാതിപ്പെട്ടിട്ടും അധ്യാപകർ പോലും സഹായിച്ചില്ല എന്നും പെൺകുട്ടി. സ്കൂളിലെ ശുചി മുറിയിൽ വിവസ്ത്രയായി നിന്ന് വെള്ളം ദേഹത്ത് ഒഴുകേണ്ടി വന്നു എന്നും കുട്ടിയുടെ മൊഴി
മൊഴിയെടുക്കാൻ വന്ന പോലീസുകാർ താൻ പറഞ്ഞതൊന്നും എഴുതി എടുത്തില്ല എന്നും പെൺകുട്ടി. പോലീസ് കമ്മീഷണർക്ക് പരാതി നൽകി കുട്ടിയുടെ അമ്മ. ഗുരുതര ശാരീരിക പ്രശ്നങ്ങൾ ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ കഴിഞ്ഞത് പത്ത് ദിവസം