തിരുവനന്തപുരം.എഐസിസിക്ക് മാറ്റണമെന്നാണെങ്കിൽ സ്വീകരിക്കാൻ തയ്യാർ എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തന്നെ നീക്കാം നീക്കാതിരിക്കാം. തീരുമാനിക്കേണ്ടത് ഹൈക്കമന്റ്.ഏതു തീരുമാനവും അനുസരണയോടെ അംഗീകരിക്കും. എഐസിസിക്ക് മാറ്റണമെന്നാണെങ്കിൽ സ്വീകരിക്കാൻ തയ്യാർ. എനിക്കൊരു പരാതിയുമില്ല.താൻ തൃപ്തനാണ്
എന്തു തീരുമാനവും ഉൾക്കൊള്ളും. കനഗോലുവിന്റെ റിപ്പോർട്ടിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം
കോൺഗ്രസിനകത്ത് കിട്ടാവുന്നതെല്ലാം കിട്ടി. തനിക്ക് ആശങ്കയും ഭയപ്പാടും ഇല്ല. തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചു.