അബ്‌ദുൽ നാസർ മഅദനിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്ര ക്രിയ ഇന്ന് നടക്കും

Advertisement

കൊച്ചി പിഡിപി ചെയർമാൻ അബ്‌ദുൽ നാസർ മഅദനിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്ര ക്രിയ ഇന്നു നടക്കും. അദ്ദേഹ ത്തെ കഴിഞ്ഞ ദിവസം മെഡി ക്കൽ ട്രസ്‌റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിവിധ രോ ഗങ്ങൾ മൂലം ആരോഗ്യം ക്ഷയി ക്കുകയും ക്രിയാറ്റിൻ അളവു വർ ധിക്കുകയും ചെയ്തതിനെ തുടർ ന്നാണു വൃക്കകൾ തകരാറിലായത്

.ശരീരം ദുർബലമായതിനാൽ മെഷീൻ ഉപയോഗിച്ചുള്ള പെരി ട്രോണിയൽ ഡയാലിസിസ് സാ ധ്യമാകാതെ വരികയും മാനുവൽ ഡയാലിസിസിലേയ്ക്കു മാറുക യും ചെയ്ത‌ിരുന്നു. ഒരു വർഷമാ യി ദിവസവും ഡയാലിസിസ് ചെയ്യേണ്ട സ്‌ഥിതിയാണ്. രക്ത സമ്മർദത്തിലെ തുടർച്ചയായ വ്യ തിയാനത്തെ തുടർന്നു രണ്ടു മാ സത്തോളം ആശുപത്രിയിൽ ചി കിത്സയിൽ കഴിയേണ്ടി വന്നിരു ന്നു. വൃക്ക മാറ്റിവയ്ക്കുകയല്ലാ തെ മറ്റൊരു മാർഗവുമില്ലെന്നു ഡോ.മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിലുള്ള ഡോക്‌ടർമാ രുടെ സംഘം നിർദേശിച്ച സാഹ ചര്യത്തിലാണു ശസ്ത്രക്രിയ.

Advertisement