തിരുവനന്തപുരം. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണം,ഐക്യം വൈകരുതെന്ന് സിപിഐ. സിപിഐ-സിപിഎം ഒരുമയെ പറ്റി ചിന്തിക്കാൻ കാലമായി എന്ന് ബിനോയ് വിശ്വം. നാളെ തന്നെ വേണമെന്നല്ല, ഒരുമ എന്ന ലക്ഷ്യം പ്രഖ്യാപിക്കണം. RSS പിടിമുറുക്കുന്ന ഇന്ത്യയിൽ സിപിഐ-സിപിഎം ഐക്യത്തെ പറ്റി ചിന്തിക്കണം. ലയനം എന്ന വാക്കല്ല സിപിഐ മുന്നോട്ട് വെക്കുന്നത്
ലയനം എന്ന വാക്ക് രാഷ്ട്രീയ വാക്കേ അല്ല, അത് പൈങ്കിളി പദമാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തത്വാധിഷ്ഠിതമായ പുനർ ഏകീകരണമാണ് ആവശ്യം. അത് ചർച്ചകൾക്കും സംവാദങ്ങൾക്കും ഒടുവിലാണ് ഉണ്ടാവുക. ഒന്നിക്കാൻ തീരുമാനിച്ചാൽ പരസ്പരം എല്ലാ കാര്യവും പറയേണ്ടിവരും. അതു പറയുന്നത് അകലാൻ വേണ്ടിയല്ല അടുക്കാൻ വേണ്ടിയാവണമെന്നും ബിനോയ് വിശ്വം