കടൽ മണൽ ഖനനത്തിനെതിരേ,തീരദേശ ഹർത്താൽ ആരംഭിച്ചു

Advertisement

തിരുവനന്തപുരം. കേന്ദ്രസർക്കാരിന്റെ കടൽ മണൽ ഖനനത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി ​കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 24 മണിക്കൂർ തീരദേശ ഹർത്താൽ ആരംഭിച്ചു. ഇന്ന് രാത്രി 12വരെ കാസർകോട്​ മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ മേഖല ഹർത്താലിൽ നിശ്ചലമാകും. രാവിലെ 9ന്‌ തൊഴിലാളികളുടെ പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നടക്കും. ആലപ്പുഴയിൽ ചെത്തി ഹാർബറിൽ
സമരസമിതി ചെയർമാൻ
പി പി ചിത്തരഞ്ജൻ എംഎൽഎ ഉത്ഘാടനം ചെയ്യും. തോട്ടപ്പള്ളിയിൽ ടി ജെ ആഞ്ചലോസ്​, പുന്നപ്ര ഫിഷ്​ലാൻഡിൽ വി ദിനകരൻ എന്നിവർ ഉത്ഘാടനം ചെയ്യും.
ഹാർബർ, മാർക്കറ്റുകൾ എന്നിവ പൂർണമായും അടഞ്ഞുകിടക്കും. മത്സ്യവിതരണമേഖലയും പീലിങ്‌ അടക്കമുള്ള അനുബന്ധമേഖലകളും ഹർത്താലിന്റെ ഭാഗമാകുന്നുണ്ട്‌. എൽഡിഎഫിലെയും യുഡിഎഫിലെയും പാർടികളും ലത്തീൻസഭ, ധീവരസഭ, വിവിധ ജമാഅത്തുകൾ എന്നിവ ഹർത്താലിന്​ പിന്തുണ പ്രഖ്യാപിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here