വെടിക്കെട്ട് ആനകളെ അസ്വസ്ഥപ്പെടുത്തുന്നുവെങ്കിൽ  എന്തിന് അവിടേക്ക് കൊണ്ടുപോകുന്നുവെന്ന് ഹൈക്കോടതി

Advertisement

കൊച്ചി .കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞത് പടക്കം പൊട്ടിയപ്പോൾ പേടിച്ചിട്ടെന്ന് ഗുരുവായൂർ ദേവസ്വം ഹൈക്കോടതിയിൽ. ദേവസ്വം വെറ്റിനറി ഓഫീസറുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വെടിക്കെട്ട് ആനകളെ അസ്വസ്ഥപ്പെടുത്തുന്നുവെങ്കിൽ  എന്തിന് അവിടേക്ക് കൊണ്ടുപോകുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു. ഉടമസ്ഥത സർട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളെ ആനക്കോട്ടക്ക് പുറത്തേക്ക് എന്തിന് കൊണ്ടുപോകുന്നുവെന്നും, എഴുന്നള്ളിപ്പുകൾക്ക് കൊണ്ടുപോകുമ്പോൾ ആനകളുടെ ഭക്ഷണകാര്യങ്ങളും മറ്റും എങ്ങനെ ഉറപ്പാക്കുന്നുവെന്നും കോടതി ആരാഞ്ഞു. വിശദാംശങ്ങൾ അറിയിക്കണമെന്ന് ഗുരുവായൂർ ദേവസ്വത്തോട് ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു

Advertisement