മാനസികപീഡനം,വയനാട് കലക്ടറേറ്റില്‍ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

Advertisement

വയനാട്. കലക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. ക്ലർക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഓഫീസില്‍ സഹപ്രവര്‍ത്തകന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് യുവതി നേരത്തെ പരാതി നല്‍കിയിരുന്നു. ജോയിന്‍റ് കൌണ്‍സില്‍ നേതാവ് പ്രജിത്തിനെതിരെയാണ് പരാതി

ഇന്ന് ഉച്ചയോടെയാണ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ജീവനക്കാരിയായ യുവതി ഓഫീസിലെ ശുചിമുറിയില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സിപിഐയുടെ സര്‍ക്കാര്‍ജീവനക്കാരുടെ സംഘടനയായ ജോയിന്‍റ് കൌണ്‍സില്‍ നേതാവും ഓഫീസിലെ എസ്റ്റാബ്ലിഷ്മെന്‍റ് സെക്ഷനിലെ ക്ലര്ക്കുമായ പ്രജിത് മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് യുവതി നേരത്തെ ഇന്‍റേണല്‍ കംപ്ലെയിന്‍റ് കമ്മിറ്റിയില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വനിതാ കമ്മീഷന്‍റെ സിറ്റിംഗിനിടെ യുവതിയെ കുറിച്ച് ഇയാള്‍ മോശമായി പെരുമാറിയതായും ആരോപണമുണ്ട്. ഇതിന് ശേഷം മാനസികമായി തളര്‍ന്ന യുവതി ഓഫീസിലെത്തി ശുചിമുറിയില്‍ കയറി കൈഞരമ്പ് മുറിക്കുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു

വിഷയത്തില്‍ ഇന്‍റേണല്‍ കംപ്ലെയിന്‍റ് കമ്മിറ്റി നടപടിയെടുത്തില്ലെന്നാണ് എന്‍ജിഒ യൂണിയന്‍ ആരോപണം.

പ്രജിത്തിനെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് എന്‍ജിഒ യൂണിയന്‍ പരാതിനല്‍കി. കലക്ട്രേറ്റില്‍ പ്രകടനം നടത്തിയ ജീവനക്കാര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു

കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. കല്‍പ്പറ്റ പൊലീസ് മൊഴി രേഖപ്പെടുത്തി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here