പാലക്കാട്. പട്ടാമ്പിയിൽ വൻ എംഡിഎംഎ വേട്ട, പട്ടാമ്പി പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ പിടിയിലായത് എംഡിഎംഎയുടെ മൊത്തക്കച്ചവടക്കാർ, മൂന്ന് പ്രതികളിൽ നിന്നായി 159 . 69 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
പോലീസ് പരിശോധനയിൽ മുതുതല പറക്കാട് നിന്നാണ് 11.54 ഗ്രാം എംഡിഎംഎയുമായി മണ്ണേങ്കോട് സ്വദേശി അക്‌ബർ പിടിയിലാകുന്നത്. ഇയാൾക്ക് ഇനിയും സാധനം ആവശ്യമുണ്ടെന്ന് പറഞ്ഞ് മൊത്തക്കച്ചവടക്കാരെ പട്ടാമ്പിയിലേക്ക് എത്തിക്കുകയായിരുന്നു. അനന്താവൂർ സ്വദേശി ഹാരിസ്, വളാഞ്ചേരി സ്വദേശി അൻഷിഫ് എന്നിവരിൽ നിന്നായി 148.15 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ഇവരാണ് പട്ടാമ്പി മേഖലയിലെ ഏജന്റുമാർക്ക് എംഡിഎംഎ എത്തിച്ചുനൽകുന്നത്.
പട്ടാമ്പി ഫിഷ് മാർക്കറ്റിന് സമീപം കേന്ദ്രീകരിച്ച് കൈമാറ്റം നടക്കുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഈ പ്രദേശത്തെക്കാണ് മൊത്തക്കച്ചവടക്കാരെ പോലീസ് തന്ത്രപൂർവ്വം എത്തിച്ചത്. പിടിയിലായ പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കും