മലപ്പുറം. കേരള തമിഴ്നാട് അതിർത്തിയായ കമ്പി പാലത്ത് വച്ച് പുലിയെ ബൈക്ക് ഇടിച്ചു. ബൈക്കിടിച്ച് പുലി റോഡിൽ വീണു. പുലി റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ ഗൂഡല്ലൂർ സ്വദേശി രാജന് പരിക്കേറ്റു. രാവിലെ എട്ടുമണിയോടുകൂടി രാജൻ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് അപകടം. രാജന്റെ പരിക്ക് സാരമുള്ളതല്ല. റോഡിൽ അനക്കം ഇല്ലാതെ കുറച്ചുനേരം കിടന്ന പുലി പിന്നീട് കാട്ടിലേക്ക് ഓടിമറഞ്ഞു. നാടുകാണി ചുരം വഴി യാത്ര ചെയ്തവരാണ് തമിഴ്നാടിന്റെ ഭാഗമായ കമ്പി പാലത്ത് വച്ച് ദൃശ്യങ്ങൾ എടുത്ത് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.